ജീവിതത്തിൽ വിവാദങ്ങള്‍ക്ക് അവസാനമില്ലാതെ ബോളിവുഡ് നടി കങ്കണ.ഏറ്റവും ഒടുവിലായി കങ്കണ റണൗട്ടിനെതിരെ മാനനഷ്ട കേസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയത്. അന്ധേരിയിലെ മെട്രെപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് ജാവേദ് അക്തര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിയ്ക്കുന്നത്.
ബോളിവുഡ്സു താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസിന് ഭംഗം വരുത്തിയതായി ഹര്‍ജിയില്‍ ജാവേദ് പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ബോളിവുഡിലെ ഒരു ‘കൂട്ടുകെട്ടിനെപ്പറ്റി’ നടി പരാമര്‍ശിച്ചതും അതില്‍ തന്റെ പേരു വലിച്ചിഴച്ചതെന്നും ജാവേദ് ആരോപിച്ചു.
എന്നാൽ സമുദായ സ്പര്‍ധയ്ക്കിടയാക്കുന്ന തരത്തില്‍ സംസാരിച്ചതിനു കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദലിനും 10, 11 തീയതികളില്‍ ഹാജരാകാന്‍ മുംബൈ പൊലീസ് നോട്ടീസ് നല്‍കി കഴിഞ്ഞതായാണ് വിവരം.
Also Read; ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ; നൻമമരങ്ങളെ ട്രോളികൊന്ന് പുത്തൻ ചിത്രവുമായി റിയാസ് ഖാൻ
Post Your Comments