KeralaLatest NewsIndia

ഇ​ഡി​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി ബി​നീ​ഷി​ന്‍റെ ബ​ന്ധു , ബിനീഷിന്‍റെ വീടിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

എ​ന്നാ​ല്‍ റി​നീ​റ്റ​യ്ക്ക് ആ​രെ​യും കാ​ണാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു

തിരുവനന്തപുരം: രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് തുടരുന്ന ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. വീടിനകത്തുള്ള ബിനീഷിന്‍റെ ഭാര്യയേയും മറ്റും കാണാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട ബന്ധുക്കളെ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. റി​നീ​റ്റ​യും കു​ഞ്ഞും ഭ​ക്ഷ​ണം പോ​ലും ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ര്‍​ക്ക് എ​ന്ത് സം​ഭ​വി​ച്ചെ​ന്ന് അ​റി​യ​ണ​മെ​ന്നും ബി​നീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ റി​നീ​റ്റ​യ്ക്ക് ആ​രെ​യും കാ​ണാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. ഇ​ത് റി​നീ​റ്റ​യെ​ക്കൊ​ണ്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​ച്ച​താ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതേസമയം ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ബം​ഗ​ളൂ​രു​വി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സം​ഘ​ത്തി​നെ​തി​രെ ബന്ധു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി .

കു​ട്ടി​യെ അ​ട​ക്കം വീ​ടി​നു​ള്ളി​ല്‍ ത​ട​ഞ്ഞു വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പൂ​ജ​പ്പു​ര സി​ഐ​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.അ​തേ​സ​മ​യം, ബി​നീ​ഷി​ന്‍റെ ഭാ​ര്യ റി​നീ​റ്റ​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ ബ​ന്ധു​ക്ക​ളെ ഇ​ഡി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​ല്ല. ക​ര്‍​ണാ​ട​ക പോ​ലീ​സും സി​ആ​ര്‍​പി​എ​ഫു​മാ​ണ് ഇ​വ​രെ ത​ട​ഞ്ഞ​ത്.വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്കറിയണമെന്നാണ് ബന്ധുക്കളുടെ നിലപാട്. റെയ്ഡിന് ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

എന്നാല്‍ അകത്തുള്ളവരെ കാണാന്‍ അനുവദിക്കണം. ബിനീഷിന്‍റെ ഭാര്യ റെനീറ്റ, റെനീറ്റയുടെ അമ്മ, രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരാണ് വീട്ടിനുള്ളില്‍ ഉള്ളത്. തങ്ങളില്‍ ഒരാളെയെങ്കിലും ഇവരെ കാണാന്‍ അനുവദിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബിനീഷിന്‍റെ അമ്മാവന്‍, അമ്മയുടെ സഹോദരി എന്നിവരടക്കം ഗേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇപ്പോള്‍.പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല.

read also: ട്രം‌പ് മുന്നേറുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ; പ്രസിഡന്റ് ആരെന്നറിയാൻ ഫലം പൂർണ്ണമാകണമെന്ന് വിദഗ്ദ്ധർ

ഇതേ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത് എന്നാണ് സൂചന.അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കമുള്ള ചില വസ്തുക്കള്‍ ഇ.ഡി കൊണ്ടുവന്ന് വച്ചതാണെന്നാണ് ബിനീഷിന്റെ കുടുംബത്തിന്‍റെ ആരോപണം. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് അഡ്വ. മുരുകുമ്പുഴ വിജയകുമാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button