Latest NewsIndiaNews

റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

മും​ബൈ: ര​ണ്ടു​വ​ര്‍​ഷം മു​ന്പ് ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് അ​ര്‍​ണ​ബി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്.

ആ​റ് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ടാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

മും​ബൈ ലോ​വ​ര്‍ പ​രേ​ലി​ലു​ള്ള വ​സ​തി​യി​ല്‍​നി​ന്ന് ബുധനാഴ്ച രാ​വി​ലെ​യാ​ണ് അ​ര്‍​ണ​ബി​നെ അ​ലി​ബാ​ഗ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​പി​സി 306 (ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ) കു​റ്റ​മാ ണ് ​അ​ര്‍​ണ​ബി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

അ​റ​സ്റ്റി​നി​ടെ വ​നി​താ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച്‌ അ​ര്‍​ണ​ബി​നെ​തി​രേ മും​ബൈ പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ ​റ​സ്റ്റ് വാ​റ​ന്‍റ് അ​ര്‍​ണ​ബി​ന്‍റെ ഭാ​ര്യ​യെ കാ​ണി​ച്ച​യു​ട​ന്‍ അ​വ​ര്‍ അ​തു കീ​റി​ക്ക​ള​ഞ്ഞു​വെ​ന്നും ഇ​തി​നു​പി​ന്നാ​ലെ അ​ര്‍​ണ​ബി​നെ ബ​ലം​പ്ര​യോ​ഗി​ച്ചു വാ​നി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ ന്നും ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് 90 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ അ​ലി​ബാ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പോ​ലീ​സ് ത​ന്നെ​യും മ​ക​നെ​യും മ​ര്‍​ദി​ച്ചെ​ന്നും ബ​ന്ധു​ക്ക​ളെ കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും അ​ര്‍​ണാ​ബ് കോ​ട​തി​യെ അ​റി​യി​ച്ചു.

റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ സ്റ്റു​ഡി​യോ നി​ര്‍​മി​ച്ച​തി​നു​ള്ള 5.40 കോ​ടി രൂ​പ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ല്‍ ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍ അ​ന്‍​വ​യ് നാ​യി​ക്കും(53) അ​ന്‍​വ​യ്‌​യു​ടെ അ​മ്മ കു​മു​ദി നാ​യി​ക്കും 2018ല്‍ ​ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണു കേ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button