ചെന്നൈ: വയനാട്ടില്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്‍ തേനി പെരിയകുളം സബ്കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ്. മാവോവാദികള്‍ക്കു വേണ്ടി ‘കുടിയുരിമൈ പാതുകാപ്പ് നടുവം’ എന്ന സംഘടനയുടെ പേരില്‍ നിയമസഹായം ലഭ്യമാക്കിയിരുന്ന വേല്‍മുരുകന്റെ സഹോദരനും അഭിഭാഷകനുമായ മുരുകനെ മൂന്നു വര്‍ഷം മുമ്പ് ക്യൂ ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുരുകന്റെ ഭാര്യ അളകുദേവിയും അഭിഭാഷകയാണ്.
2007 ജൂണില്‍ തേനി മുരുകന്മലയില് സായുധ പരിശീലനത്തിനിടെയാണ് വേല്‍മുരുകനും കൂട്ടാളികളായ മുത്തുശെല്വന്, പളനിവേല്‍ എന്നിവരും അറസ്റ്റിലായത്. കേസില്‍ മൊത്തം ആറുപേരാണ് പിടിയിലായത്. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ വേല്‍മുരുകന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ പിന്നീട് മുങ്ങി. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുഖന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകള്‍ക്കായുളള തിരച്ചില്‍ ബാണാസുര വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ കൂടുതല്‍ സേന എത്തി നടത്തുന്നുണ്ട്. ഇന്നലെ രാത്രിയാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. മൃതദേഹം ആവശ്യപ്പെട്ട് ഇതുവരെ ബന്ധുക്കളാരും ബന്ധപ്പെട്ടിട്ടില്ല. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട വേല്‍മുരുഖനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ കാര്യമായ തിരച്ചില്‍ നടത്തുന്നുണ്ട്.
ഇതില്‍ ഒരാള്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റതായും വിവരമുണ്ട്. തണ്ടര്‍ബോള്‍ട്ടിലെ വിവിധ സംഘങ്ങള്‍ വ്യത്യസ്ത മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനിടെ പടിഞ്ഞാറത്തറയിലേത് വ്യാജഏറ്റുമുട്ടലാണെന്ന വാദമുയര്‍ത്തി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വേല്‍മുരുഖന്റെ കുടുംബം ഇന്ന് കേരളത്തിലെത്തിയേക്കുമെന്നും സൂചനയുണ്ട്.
Post Your Comments