പാലക്കാട്: അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ് അജിതയുടെ(20) മൃതദേഹം കുടുംബത്തിന് വേണ്ടെന്ന് അമ്മ സ്വര്‍ണ്ണമേരി. ഇത് വ്യക്തമാക്കുന്ന കത്ത് അമ്മ പോലീസ് സംഘത്തിന് കത്ത് നല്‍കി. അവളുടെ മൃതദേഹം നാടിനും, കുടുംബത്തിനും വേണ്ടയെന്നു അമ്മ പറയുന്നു.
അച്ഛന്‍ സേവ്യര്‍ മരിച്ചതിനു ശേഷം അടുക്കള പണിയെടുത്താണ് അജിതയെയും രണ്ട് ആണ്‍കുട്ടികളെയും പഠിപ്പിച്ചത്. കൂടംകുളത്തെ മിഷനില്‍ അജിത സജീവമായിരുന്നു. കന്യാകുമാരിയില്‍ പ്രൈവറ്റായി ബിഎ ജയിച്ച് ജേര്‍ണലിസം പഠിക്കാന്‍ 2013 ല്‍ മകള്‍ ചെന്നൈയില്‍ പോയ അജിത കുറച്ചുനാള്‍ക്കുശേഷം പഠനം ഉപേക്ഷിച്ച് വീട്ടിലെത്തി. അടുത്തവര്‍ഷം മധുര ലോ കോളജില്‍ എല്‍എല്‍ബിക്കു ചേര്‍ന്നശേഷം പിന്നീട് വീട്ടില്‍ വന്നിട്ടില്ലെന്നും . 6 മാസം കഴിഞ്ഞപ്പോള്‍ താന്‍ സുഹൃത്തിനെ വിവാഹം ചെയ്തുവെന്നു പറഞ്ഞുള്ള കത്ത് കിട്ടിയെന്നും അമ്മ പറഞ്ഞു. ആദ്യം മൃതദേഹം ഏറ്റുവാങ്ങാന്‍ തോന്നിയെങ്കിലും പിന്നീട് വേണ്ടെന്നു വച്ചുവെന്നും . വര്‍ഷങ്ങള്‍ക്കു ശേഷം അജിതയെ കാണണമെന്ന ആഗ്രഹവും ഉപേക്ഷിച്ചതായും സഹോദരങ്ങളും പോലീസിനോട് പറഞ്ഞു.
മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാന്‍ തമിഴ്‌നാട് നക്‌സല്‍ വിരുദ്ധസേന നല്‍കിയ പരസ്യത്തില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോട്ടോകളില്‍ നിന്നുമാണ് മകളെ സ്വര്‍ണമേരി തിരിച്ചറിഞ്ഞത്. ശേഷം തമിഴ്‌നാട് നക്‌സല്‍വിരുദ്ധസേനയുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തുകയായിരുന്നു. അതേസമയം മൃതദേഹം അജിതയുടേതു തന്നെയാണെന്ന് ഉറപ്പുവരുത്താൻ ബന്ധുക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും. രണ്ടുദിവസത്തിനുള്ളിൽ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നാണ് റിപ്പോർട്ട്.
Post Your Comments