മലപ്പുറം: വയനാട് വൈത്തിരിയില്‍ മാവോവാദി സി.പി. ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം.എല്‍) പശ്ചിമഘട്ട മേഖലാ സമിതി, കേന്ദ്ര കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകർപ്പും പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ മാര്‍ച്ച് ആറിന് വയനാട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടിനു സമീപം നടന്ന ഏറ്റുമുട്ടലിലാണ് മലപ്പുറം സ്വദേശി സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. നടന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അന്നത്തേത് ഏറ്റുമുട്ടല്‍ തന്നെയാണെന്ന് മാവോവാദികള്‍ അംഗീകരിക്കുന്നുവെന്ന് അവകാശപ്പെട്ടു കൊണ്ടാണ് കേരളാ പോലീസ് ഈ രേഖപുറത്തുവിട്ടിരിക്കുന്നത്.
തിരിച്ചടിക്ക് പതിനൊന്നു കാരണങ്ങള്‍ നിരത്തുന്ന റിപ്പോര്‍ട്ടില്‍ പോലീസിനു നേരെ വെടിവച്ചതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രമുഖ മാധ്യമമായ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടു.
വൈത്തിരിയിലെ ഏറ്റുമുട്ടലിനു ശേഷം പശ്ചിമഘട്ട സമിതി, കേന്ദ്രസമിതിക്ക് അയച്ച റിപ്പോര്‍ട്ട് ആണിത്. ഏറ്റുമുട്ടല്‍ അവലോകനം ചെയ്തുകൊണ്ടുള്ളതാണ് ഈ റിപ്പോര്‍ട്ട്. തിരിച്ചടിയുണ്ടാകാനുള്ള പതിനൊന്നു കാരണങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Post Your Comments