KeralaLatest NewsNews

മാവോയിസ്റ്റ് വേട്ട ; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ബപ്പന മലയില്‍ ഉണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും തരത്തില്‍ മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വയനാട്ടില്‍ മാവോയിറ്റ് സംഘത്തിന്റെ ഭാഗത്ത് നിന്നാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായതെന്നും ആത്മരക്ഷാര്‍ത്ഥം ആണ് പൊലീസ് വെടി ഉതിര്‍ത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ പൊലീസിന് ആള്‍ നാശം ഉണ്ടായില്ല. ആയുധധാരികളായ 5 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോവാദിയായ വേല്‍മുരുകന്‍ മരിച്ചത്. തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. അതേസമയം സഹോദരന്റെ കൈയിലും നെഞ്ചിലും വയറിലും നിറയെ പരിക്കുണ്ടെന്നും നിരവധി തവണ തൊട്ടടുത്ത് നിന്നും വെടിയുതിര്‍ത്തുവെന്ന് സംശയിക്കുന്നതായും സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മോര്‍ച്ചറിയില്‍ ആദ്യം മുഖം മാത്രമാണ് കാണിച്ചത്. പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണ് ശരീരത്തിലെ തുണി മാറ്റി മൃതദേഹം മുഴുവനായി കാണാന്‍ അനുവദിച്ചതെന്നും മുരുകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button