USALatest News

അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറി മറിയുന്നു

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നുതുടങ്ങി. ആദ്യ ഫലം ട്രംപിന് അനുകൂലം. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും.ബൈഡന് ഇതേവരെ 85 ഇലക്‌ട്രറല്‍ വോട്ടു കിട്ടിയപ്പോള്‍ ട്രംപിന് 61 എണ്ണം നേടാനെ കഴിഞ്ഞിട്ടുള്ളു. നിര്‍ണായക സംസ്ഥാനമായ ഫ്‌ലോറിഡയില്‍ ട്രംപാണ് മുന്നില്‍.

11 ഇലക്‌ട്രല്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍ 64.2 ശതമാനം വോട്ട് നേടിയാണ് ട്രംപ് ജയിച്ചത്.29 ഇലക്‌ട്രല്‍ വോട്ടുകളുള്ള ഫ്‌ലോറിഡയുടെ ഫലം അതിനിര്‍ണായകമാണ്. ജോര്‍ജിയ, വെര്‍മണ്ടിലു സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. 16 സംസ്ഥാനങ്ങളില്‍ ബൈഡന്‍ മുന്നിലാണ്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്‍ഡ്യാനയിലും കെന്റക്കിയിലും വിജയിച്ചു. 11 സംസ്ഥാനങ്ങളില്‍ മുന്നിലാണ്.

അവസാന ഫലം പുറത്തുവരുമ്ബോള്‍ വെസ്റ്റ് വെര്‍ജീനയില്‍ മിന്നുന്ന വിജയം സ്വന്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അഞ്ച് ഇലക്‌ട്രല്‍ വോട്ടുകള്‍ക്കാണ് ട്രംപ് വെസ്റ്റ് വെര്‍ജീനയില്‍ വിജയിച്ചതെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി തന്നെയാണ് വെസ്റ്റ് വെര്‍ജീനയില്‍ വിജയിച്ചിരുന്നത്. അവസാനമായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി വിജയിച്ചത് 1996ലായിരുന്നു. അന്ന് ബില്‍ ക്ലിന്റണായിരുന്നു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി.

ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ ആളുകളുടെ വലിയ നിരയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വോട്ട് ചെയ്യാന്‍ എത്തിയത്.

ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്.ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു. സര്‍വേകള്‍ പ്രകാരം ജോ ബൈഡന് ട്രംപിനെക്കാള്‍ പലയിടങ്ങളിലും മേല്‍ക്കൈ ഉണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button