തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാനുറച്ച് കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ പാര്‍ട്ടി നേതൃത്വം തള്ളുമ്പോഴും ഇതിനായുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. ബിനീഷ് കോടിയേരിക്കെതിരായ നടപടികള്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ട്രേറ്റ് കടുപ്പിക്കുന്നതിനിടെയാണ് കോടിയേരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നത്. അനാരോഗ്യത്തിന്റെ പേരില്‍ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്തു മാറിനില്‍ക്കാനാണ് പദ്ധതി
നേരത്തെ ബിനീഷിനെ ഇഡി അറസ്റ്റു ചെയ്തതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായിരുന്നു. ഇക്കാര്യം കഴിഞ്ഞ 30,31 തീയതികളില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റിയെ കോടിയേരി അറിയിച്ചിരുന്നു. എന്നാല്‍ രാജി വലിയ തിരിച്ചടി സൃഷ്ടിക്കും എന്നു തന്നെയായിരുന്നു സിപിഎം നേതൃത്വം വിലയിരുത്തിയത്.
ഈ സാഹചര്യത്തില്‍ സെക്രട്ടറി മാറേണ്ട എന്ന നിലപാട് നേതൃത്വം സ്വീകരിച്ചിരുന്നു. എന്നാല്‍ ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് സൃഷ്ടിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണന്നു കോടിയേരിക്ക് നല്ല ബോധ്യം ഉണ്ട്. അതുകൊണ്ടുതന്നെ സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
കൂടാതെ ബിനീഷിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി തുടരുന്ന മൗനവും കോടിയേരി ബാലകൃഷ്ണനെ അസ്വസ്ഥനാക്കുന്നുണ്ട്. ബിനീഷിന്റ വിഷയത്തില്‍ പലവട്ടം ചോദ്യങ്ങളുയര്‍ന്നെങ്കിലും ഒന്നു പ്രതിരോധിക്കാനോ രാഷ്ട്രീയ കവചം തീര്‍ക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. ഇതും കോടിയേരിയെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഭരണം ലഭിച്ച സമയത്തു തന്നെ കോടിയേരി ബാലകൃഷ്ണന് മക്കളുടെ പോക്കിനെപ്പറ്റിയും നിയന്ത്രിക്കേണ്ട കാര്യങ്ങളെപ്പറ്റിയും പിണറായി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു കൊള്ളാതെ വന്നതാണ് മുഖ്യമന്ത്രിയെയും ചൊടിപ്പിച്ചതെന്നാണ് സൂചന.
Post Your Comments