Latest NewsKeralaNews

സംസ്ഥാനത്ത് ഇപ്പോള്‍ അന്വേഷണം നടത്തുന്നത് ആറ് കേന്ദ്രഏജന്‍സികള്‍ … എല്ലാ അന്വേഷണവും ഒടുവില്‍ ചെന്നെത്തുന്നത് സിപിഎമ്മിലേയ്ക്കും ..കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പ്രത്യേക അന്വേഷണാധികാരം.. തടയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല

കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ അന്വേഷണം നടത്തുന്നത് ആറ് കേന്ദ്രഏജന്‍സികള്‍, എല്ലാ അന്വേഷണവും ഒടുവില്‍ ചെന്നെത്തുന്നത് സിപിഎമ്മിലേയ്ക്കും. പിണറായി സര്‍ക്കാറിനെ വന്‍ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഏജന്‍സികളെ കേരളത്തിലേയ്ക്ക് വിളിച്ചുവരുത്തിയതാണ്. അവര്‍ അന്വേഷണം തുടങ്ങിയതോടെ കുറ്റവാളികളെ ഒരോരുത്തരെയായി പുറംലോകത്തെത്തിച്ചു. ഇതോടെ സര്‍ക്കാര്‍ വെട്ടിലാകുകയായിരുന്നു. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തിരിഞ്ഞുവെന്ന് മനസിലായതോടെ ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കു നേരെ തിരിഞ്ഞരിക്കുകയാണ് മുഖ്യമന്ത്രി.

Read also : സിബിഐ വേണ്ടെന്ന് പിണറായി സര്‍ക്കാര്‍ എത്രയൊക്കെ തീരുമാനങ്ങള്‍ എടുത്താലും സിബിഐ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോകില്ല… എന്‍ഫോഴ്സ്മെന്റ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയും പരിശോധന നടത്തും.. കെ.സുരേന്ദ്രന്‍

ഇതോടെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, മൊഴികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു തുടങ്ങിയ അനവധി ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഏതാനും ദിവസം മുന്‍പു വരെ അന്വേഷണം ശരിയായ രീതിയിലാണെന്ന് പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിക്കാറുള്ള മുഖ്യമന്ത്രിയാണ് ഇപ്പോള്‍ അവക്കെതിരെ പൊടുന്നനെ തിരിഞ്ഞത്.

അന്വേഷണ ഏജന്‍സികള്‍ ഒന്നും തങ്ങളുടെ അധികാരങ്ങള്‍ മറികടന്നിട്ടില്ല. കൃത്യമായും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു തന്നെയാണ് അവയുടെ പ്രവര്‍ത്തനം. അവയെ തടയാന്‍ മുഖ്യമന്ത്രിക്ക് കഴിയുകയുമില്ല. കാരണം അവ ചെയ്യുന്നത് ഏല്‍പ്പിച്ച, നിയമപ്രകാരമുള്ള ജോലികള്‍ മാത്രമാണ്. മാത്രമല്ല സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ വിജിലന്‍സും സിബിഐയുടെ കണ്ടെത്തല്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. സ്വന്തം വിജിലന്‍സിന്റെ അന്വേഷണവും ഇതുവരെ സിബിഐയുടെ വഴിയില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി അറിയാത്തതാവില്ല.

ആറ് കേന്ദ്ര അന്വേഷണ ഏജന്‍സികളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ബിനീഷ് കേസ്, ഖുറാന്റെ മറവിലെ സ്വര്‍ണക്കടത്ത് എന്നിയും അവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസുമെല്ലാം ഇവരാണ് അന്വേഷിക്കുന്നത്

സിബിഐ

പ്രതിരോധകാര്യങ്ങള്‍, ഉന്നത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അഴിമതികള്‍, ഗൗരവമുള്ള വഞ്ചന, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, പണാപഹരണം തുടങ്ങിയ കാര്യങ്ങളില്‍ അഖിലേന്ത്യാ അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഭവങ്ങളാണ് അന്വേഷണ പരിധിയില്‍.

ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റ് (ഇഡി)

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടാനുള്ള രഹസ്യ പ്രവര്‍ത്തന ഏജന്‍സിയാണ് ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റ് (ഇഡി). കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഓഫ് റവന്യൂവിന്റെ കീഴിലാണിത്. എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് എന്ന സംവിധാനം

1956 മെയ് ഒന്നിന് രൂപീകരിച്ചതാണ് ആദ്യത്തേത്. 1947ലെ ഫോറിന്‍ എക്ചേഞ്ച് റഗുലേഷന്‍ ആക്ട് (ഫെറാ) നിയമപ്രകാരമുള്ള ചട്ടലംഘനം തടയുകയായിരുന്നു ലക്ഷ്യം. 1957ല്‍ ഈ വിഭാഗത്തിന്റെ പേര് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നായി.

എന്‍ഐഎ

ഭീകരത തടയുന്നതിനുള്ള സേനയാണ് ദേശീയ അന്വേഷണ ഏജന്‍സി എന്ന എന്‍ഐഎ. രാജ്യത്താകമാനം ഭീകരതാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരമുള്ള സംവിധാനമാണിത്.

2008 ഡിസംബര്‍ 26ന് മുംബൈയില്‍ ഭീകരര്‍ നടത്തിയ ആക്രമണ സംഭവത്തിനു ശേഷം അതേ മാസം 31 നാണ് ഈ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന നിയമമുണ്ടാക്കിയത്. ആസ്ഥാനം ന്യൂഡല്‍ഹിയാണ്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ)

കള്ളക്കടത്ത് തടയാനും അന്വേഷിക്കാനുമുള്ള രഹസ്യാന്വേഷണ ഏജന്‍സി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്(സിബിഐസി)യുടെ ഉദ്യോഗസ്ഥരാണ് ഡിആര്‍ഐയില്‍. ഇവര്‍ വിവിധ രാജ്യങ്ങളിലെ എംബസികളില്‍ കസ്റ്റംസ് ഓവര്‍സീസ് ഇന്റലിജന്‍സ് നെറ്റ്വര്‍ക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാരിലെ സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ളയാളാണ് ഡിആര്‍ഐയുടെ ഡയറക്ടര്‍ ജനറല്‍.

രാജ്യത്തിന്റെ ദേശീയ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട്, ആയുധം, സ്വര്‍ണം, ലഹരിവസ്തുക്കള്‍, കള്ളനോട്ടുകള്‍, പുരാവസ്തുക്കള്‍, വനസമ്ബത്ത്, പരിസ്ഥിതി വസ്തുക്കള്‍ തുടങ്ങിയവയുടെ കള്ളക്കടത്ത് തടയുകയാണ് പ്രവര്‍ത്തനലക്ഷ്യം. കള്ളപ്പണം തടയല്‍, വ്യാപാരത്തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും അന്വേഷണ പരിധിയില്‍ വരും.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ലഹരിയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് 1985 പ്രകാരം ലഹരിമരുന്നു കച്ചവടവും ഉപയോഗവും തടയുന്നതിനാണ് 1986ല്‍ രൂപംകൊണ്ട ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

കസ്റ്റംസ്

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് എന്നാണ് മുഴുവന്‍ പേര്. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് 1855ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് രൂപീകരിച്ചു.

പ്രവര്‍ത്തനം വിമാനത്താവളം, തുറമുഖം, കസ്റ്റംസ് ഹൗസുകള്‍, ഇന്റര്‍നാഷണല്‍ എയര്‍കാര്‍ഗോ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നികുതി ശേഖരിക്കല്‍. ഒപ്പം കസ്റ്റംസ് സ്റ്റേഷനുകളിലും അതിര്‍ത്തികളിലും കള്ളക്കടത്ത് തടയല്‍..

shortlink

Related Articles

Post Your Comments

Related Articles


Back to top button