ഏറ്റവും പുതിയ ഏകദിന റാങ്കിങ് പട്ടിക പുറത്ത് വിട്ട് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ .ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കാണ് . 871 റേറ്റിംഗ് പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. തൊട്ട് പിറകില്‍ 855 റേറ്റിംഗ് പോയിന്റുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഉണ്ട്.
അതെ സമയം സിംബാബ്‌വെക്കെതിരായ പരമ്ബരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം മികച്ച മുന്നേറ്റം നടത്തി വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും അടുത്തെത്തിയിട്ടുണ്ട്. നിലവില്‍ 837 റേറ്റിംഗ് പോയിന്റാണ് ബാബര്‍ അസമിന് ഉള്ളത്. സിംബാബ്‌വെക്കെതിരായ പരമ്ബരയില്‍ ഒരു സെഞ്ചുറിയടക്കം 221 റണ്‍സാണ് ബാബര്‍ അസം നേടിയത് .
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 722 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് ആണ് ഒന്നാം സ്ഥാനത്ത്. 719 റേറ്റിംഗ് പോയിന്റുമായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ തൊട്ട് പിറകിലുണ്ട്.
ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ആഴ്ചയിലാണ് ഐ.സി.സി താരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചത്. രണ്ടാം സ്ഥാനത്ത് അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് ഉള്ളത്.
Post Your Comments