തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ നിർണ്ണായക വഴിത്തിരിവ്. ലഹരിമരുന്ന് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും നീളുന്നു. സ്വര്‍ണക്കടത്തില്‍ സംശയ നിഴലിലുള്ള അബ്ദുല്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട മറ്റുചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ബംഗളൂരു മയക്കുമരുന്ന് കേസും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
എന്നാൽ ലത്തീഫ് നടത്തുന്ന പല സ്ഥാപനങ്ങളിലും ബിനീഷിന് നിക്ഷേപമുണ്ടെന്ന വിലയിരുത്തലിലാണ് ഇ.ഡി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ ചൊവ്വാഴ്ച ചോദ്യം ചെയ്തപ്പോള്‍ ബിനീഷ്, ലത്തീഫ് എന്നിവരുമായുള്ള ബന്ധത്തില്‍ വ്യക്തത വന്നെന്നാണ് വിവരം. അതിെന്റ കൂടി അടിസ്ഥാനത്തിലാണ് ലത്തീഫിന്റെ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന നടത്താന്‍ തീരുമാനിച്ചത്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിലും ലത്തീഫിന് ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി.
Read Also: ചങ്കുകളേ ഓടിവായോ…അതിജീവനത്തിന്റെ അനുഭവം പങ്കുവെച്ച് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്
അതേസമയം 2018ല്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് യു.എ.ഇ കോണ്‍സുലേറ്റ് അനുവദിച്ച തുക കാര്‍ പാലസ് എന്ന സ്ഥാപനം നടത്തുന്ന അബ്ദുല്‍ ലത്തീഫ് വഴിയാണ് ചെലവഴിച്ചതെന്നും അതിന് കമീഷന് ലഭിച്ചെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഡോളര്‍ കൈമാറിയ സ്ഥാപനവുമായി ലത്തീഫിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ ബിനീഷിന് ബിനാമി ബന്ധമുണ്ടെന്ന സംശയം ഇ.ഡിക്കുണ്ട്. മനുഷ്യകടത്ത് സംഘാംഗങ്ങളുമായി മുഹമ്മദ് അനൂപിന് ബന്ധമുണ്ടെന്നതിനും തെളിവുണ്ട്.
Post Your Comments