Latest NewsKeralaIndia

ശബരിമല പതിനെട്ടാംപടി പഞ്ചലോഹത്തിൽ നവീകരിച്ച അശോക് കുമാർ അന്തരിച്ചു

2015ലാണ് വഴിപാടായി അശോകൻ പതിനെട്ടാംപടി പഞ്ചലോഹത്തിൽ പുതുക്കി നൽകിയത്.

ബെംഗളൂരു: ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി പഞ്ചലോഹമുപയോഗിച്ച് നവീകരിച്ച വ്യവസായി അശോക് കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2015ലാണ് വഴിപാടായി അശോകൻ പതിനെട്ടാംപടി പഞ്ചലോഹത്തിൽ പുതുക്കി നൽകിയത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് എം എന്റർപ്രൈസസ് ആൻഡ് എസ് എം ഫൗണ്ടേഷന്റെ സ്ഥാപകനാണ് അശോക്. ശബരിമലയിലെ അന്നദാനമുൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കും മുന്നിൽ നിന്നിരുന്ന ഇദ്ദേഹം മകരവിളക്കിന് പുഷ്പാലങ്കാരങ്ങൾ നടത്തുകയും ചെയ്തിരുന്നു. മൈസൂരു റോഡിലെ ഗോഡൗണിൽ വച്ച് ശിൽപി ദൊരെബാബുവാണ് പതിനെട്ടാംപടിക്ക് വേണ്ട പഞ്ചലോഹത്തിലുള്ള ആവരണം നിർമ്മിച്ചത്.

read also: ട്രംപിന്റെ വിജയം ഉറപ്പായതോടെ ട്രംപിന്‍റെ എതിര്‍ത്തും ബൈഡനെ അനുകൂലിച്ചും പ്രകടനം; വാഷിങ്ടണില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ശേഷം പ്രത്യേക പൂജകൾ നടത്തി ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. കുടുംബമായി ബെംഗളൂരുവിലാണ് താമസം. ഭാര്യ: ജയശ്രീ, മക്കൾ: കോമൾ, ഡിംബൾ. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് ചാമരാജ്‌പേട്ട് ടിആർ മിൽസിൽ നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button