Latest NewsNewsIndia

ക്ഷേത്രത്തിനുള്ളില്‍ നിസ്‌ക്കരിച്ച സംഭവം : ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയവർക്കെതിരെയും കേസ് എടുത്തു

ലക്‌നൗ: മഥുര ക്ഷേത്രത്തിനുള്ളില്‍ നിസ്‌ക്കരിച്ച രണ്ട് പേര്‍ക്കെതിരെ നേരത്തെ തന്നെ പോലീസ് കേസ് എടുത്തിരുന്നു. നിസ്‌ക്കാരം മൊബൈലില്‍ പകര്‍ത്തിയ രണ്ട് പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

Read Also : പോക്‌സോ കേസുകൾക്കായി മലപ്പുറത്ത് പുതിയതായി രണ്ട് ഫാസ്ട്രാക്ക് കോടതികള്‍

ഫൈസല്‍ ഖാന്‍, മുഹമ്മദ് ചന്ദ് എന്നിവരാണ് മഥുരയിലെ നന്ദഗോണ്‍ പ്രദേശത്തെ നന്ദ ബാബ മന്ദിറില്‍ നിസ്‌ക്കരിച്ചത്. വ്യാജ പേരിലാണ് ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇരുവരും ക്ഷേത്ര വളപ്പിനുള്ളില്‍ നിസ്‌ക്കരിക്കുകയായിരുന്നു. മുകേഷ് ഗോസ്വാമി, ശിവാരി ഗോസ്വാമി എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫൈസല്‍ ഖാനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-എ, 295, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫൈസല്‍ ഖാനെതിരെ പോലീസ് കേസ് എടുത്തത്. ഇയാള്‍ക്കൊപ്പം നിസ്‌ക്കരിച്ച മുഹമ്മദ് ചന്ദിനായുള്ള അന്വേഷണം തുടരുകയാണ്.

വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം എന്ന നിഗമനത്തിലാണ് യുപി സര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button