ഇടുക്കി : കേരളം ദളിത് പീഡനങ്ങളുടെ നാടായി മാറിയിരിക്കുന്നു. വാളയാറിലെ ദളിത് പെൺകുട്ടികളെ പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിലും,കട്ടപ്പനയിലെ കാഞ്ചിയാറിൽ പതിനാറു വയസ്സുള്ള പെൺകുട്ടി പീഡനത്തെത്തുടർന്ന് തീക്കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതികൾ സി പി എം, ഡിവൈഎഫ്‌ഐ നേതാവാണ്.
വാളയാർ കേസ് അട്ടിമറിച്ചത് പോലെ കാഞ്ചിയാർക്കേസും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.ബി ജെ പിയുടേയും യുവമോർച്ചയുടേയും ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറായത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം, കേസ് ദുർബലപ്പെടുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ആത്മഹത്യ ചെയ്ത ആര്യയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ച സംസ്ഥാന ട്രഷറർ എ അനൂപ് മാസ്റ്റർ, യുവമോർച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ജനറൽ സെക്രട്ടറി വിനീത് വെണ്ണിപ്പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗോകുൽ ഗോപിനാഥ്, സുജിത് ശശി, ജില്ലാ കമ്മറ്റി അംഗങ്ങളായ, വൈഗിരി G നായർ, അഖിൽ രാധാകൃഷ്ണൻ, ശ്രീരാജ്, യുവമോർച്ച ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് സനൽ സഹദേവൻ, വൈസ് പ്രസിഡന്റ്മാരായ അരുൺ, ജീമോൻ ജോസഫ്, സെക്രട്ടറി രഞ്ജിത്ത്, ബിജെപി എറണാകുളം മേഖലാ സെക്രട്ടറി ജെ ജയകുമാർ, ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ബിജെപി കാഞ്ചിയാർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജിമ്മിച്ചൻ, എന്നിവർ ഒപ്പമുണ്ടായിരുന്നു.
Post Your Comments