ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലിറങ്ങിയ പതഞ്ജലിയുടെ കൊറോണില്‍ കിറ്റ് നാല് മാസത്തിനുള്ളില്‍ നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്. രാജ്യത്തിന് പുറമേ വിദേശരാജ്യങ്ങളിലേക്കും കൊറോണില്‍ കിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 8 വരെ 25 ലക്ഷം കൊറോണില്‍ കിറ്റുകളാണ് പതഞ്ജലി വിറ്റഴിച്ചതെന്ന് കമ്പനി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈനിലൂടേയും നേരിട്ടും മെഡിക്കല്‍ സെന്ററുകളിലൂടെയും പതഞ്ജലി ഡിസ്‌പെന്‍സറികളിലൂടെയുമാണ് കൊറോണില്‍ വില്‍പ്പന നടന്നത്.
ജൂണ്‍ 23നാണ് പതഞ്ജലി കൊറോണില്‍ കിറ്റ് വിപണിയിലിറക്കിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്ന് കോവിഡിന് പ്രതിവിധി എന്നവകാശപ്പെട്ട് വിപണിയിലിറക്കിയതിന് കൊറോണില്‍ കിറ്റിനെതിരെ വിവാദവും ഉയര്‍ന്നിരുന്നു.
Post Your Comments