ന്യൂഡല്‍ഹി: പാക് ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യന്‍ സൈന്യം. സൈന്യം 200 ഭീകരരെ വധിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ ഭയന്ന് പാകിസ്താന്‍. ചൈനയുടെ സഹായത്താല്‍ ആയുധങ്ങളും ഡ്രോണുകളുമായി ഭീകരര്‍ മുന്നേറാനാണ് പരിശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ഭീകരരെ കണ്ടെത്താന്‍ ശക്തമായ പരിശീലനമാണ് സേനാംഗങ്ങള്‍ നടത്തുന്നതെന്നും എത്ര രാത്രിയിലും ഇവരെ കണ്ടെത്താന്‍ സേനാംഗങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
Read Also : ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി ചൈന …. അതിര്‍ത്തിയില്‍ റെയില്‍പാത നിര്‍മിയ്ക്കാനൊരുങ്ങി ചൈന
കഴിഞ്ഞ മാസം മാത്രം 200 ഭീകരരെ സൈന്യം വകവരുത്തിയെന്നാണ് കശ്മീര്‍ പൂഞ്ച് മേഖലയിലെ സേനാംഗങ്ങള്‍ പറയുന്നത്. ഇവരില്‍ നിന്നും കണ്ടെത്തിയതും വെടിവെച്ചിട്ടതുമായ ചൈനീസ് ഡ്രോണുകള്‍ 5 കിലോഗ്രാം വരെ വസ്തുക്കളെ വഹിക്കാന്‍ ശേഷിയുള്ളവയാണ്. പാഞ്ചാബിലെ ഖാലിസ്താന്‍ ഭീകരര്‍ക്കും ചൈന ആയുധങ്ങള്‍ എത്തിക്കുന്നതും സേന കണ്ടെത്തിയിരുന്നു. അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനാ നീക്കം നോക്കിയാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നത്. ഇതിനിടെ പാക് സൈന്യത്തിന്റെ ഔദ്യോഗിക ബങ്കറുകളിലും താവളങ്ങളിലും ഭീകരര്‍ ദിവസങ്ങളോളം താമസിച്ചാണ് ഇന്ത്യന്‍ അതിര്‍ത്തിയെ ലക്ഷ്യമിടുന്നതെന്നും സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Post Your Comments