Latest NewsNewsIndia

അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാൻ നടപടികളുമായി യോഗി സർക്കാർ

ലക്‌നൗ : ഭക്ഷ്യ വസ്തുക്കളുടെ വില കുറയ്ക്കാനുള്ള നടപടികളുമായി യോഗി സർക്കാർ. ഉരുളക്കിഴങ്ങ്, ഉള്ളി, പയറു വർഗങ്ങൾ എന്നിങ്ങനെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാനുള്ള നടപടികളാണ് സർക്കാർ ആവിഷ്‌ക്കരിക്കുന്നത്.

അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ലക്‌നൗവിൽ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കൊള്ളലാഭം നേടുന്നവർക്കെതിരെയും പൂഴ്ത്തിവെയ്പ്പുകാർക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. ജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ എന്നും മുൻതൂക്കം നൽകുന്നതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. സാധാരണക്കാരുടെ ഉന്നമനത്തിനായി വേണ്ട സാധ്യമായ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button