KeralaLatest NewsIndiaNews

ശബരിമല ദർശനത്തിനായുള്ള ബുക്കിങ് ആരംഭിച്ചു ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂവിലേക്കുള്ള ബുക്കിംഗ് സൗകര്യം ആരംഭിച്ചു. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ബുക്കിംഗ് നടത്താം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകുക. മണ്ഡല പൂജ, മകര വിളക്ക് ദിവസങ്ങളിൽ 5000 പേർക്കാണ് ദർശനത്തിന് അനുമതി.

Read Also : “തീവ്രവാദ പ്രസ്ഥാനങ്ങളും വ്യക്തികളും ഇസ്ലാമിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ല ; കാർട്ടൂണുകൾ ഇനിയും പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യും” : ഇമ്മാനുവൽ മാക്രോൺ

നവംബർ 16 മുതലാണ് മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. ദർശനത്തിനെത്തുന്ന ഭക്തർ നിർബന്ധമായും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് വേണ്ടത്. നിലയ്ക്കൽ, പമ്പാ എന്നിവിടങ്ങളിലും ശബരിമലയിലേക്ക് കടന്നു വരുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും പരിശോധന ഒരുക്കിയിട്ടുണ്ട്. ചെറിയ വാഹനങ്ങൾ പമ്പ വരെ കടത്തി വിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button