ന്യൂഡല്‍ഹി : ഇന്ത്യയുടെ കോവിഡിന് എതിരെയുള്ള പോരാട്ടം ഫലം കാണുന്നു. രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയത് 91 % ത്തിന് മുകളില്‍ . ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും യൂറോപ്പും അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ കൈയടി. വിദേശ രാഷ്ട്രങ്ങള്‍ക്കോ അമേരിക്കയ്‌ക്കോ ഇല്ലാത്ത നേട്ടമാണാ കോവിഡ് പ്രിരോധത്തില്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 91.54 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 46,963 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 58,684 പേര്‍ രോഗമുക്തി നേടി. 81.84 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 81,84,082 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 74.91 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്തി നേടി. 74,91,513 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 1.22 ലക്ഷത്തിലേറെ പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. 1,22,111 പേരാണ് ഇതുവരെ മരിച്ചത്. മരണ നിരക്ക് 1.51 ശതമാനമുണ്ടായിരുന്നത് 1.49 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 470 പേരാണ് മരിച്ചത്.
Read Also : പാകിസ്ഥാൻ റോഡ് നിറയെ മോദിയും അഭിനന്ദന്‍ വര്‍ദ്ധമാനും; ചിത്രങ്ങള്‍ക്ക് പിന്നിലെ കാരണം
ആക്ടീവ് കേസുകള്‍ 6.97 ശതമാനമാണ്. 5.70 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 5,70,458 പേരാണ് ചികിത്സയില്‍. ഒരു ദിവസത്തിനിടെ 12,191 ആക്ടീവ് കേസുകള്‍ കുറഞ്ഞു. 10.91 ലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ പരിശോധിച്ചത്. 10,91,239 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്.
Post Your Comments