KeralaLatest NewsNews

സ്വര്‍ണക്കടത്തു കേസില്‍, കസ്റ്റംസിനു വിവരം ചോര്‍ത്തി നല്‍കിയ ആ ‘ഇന്‍വിസിബിള്‍ ഇന്‍ഫോമര്‍’ സംതൃപ്തനാണ്… ഇദ്ദേഹത്തിന് കസ്റ്റംസ് പ്രതിഫലമായി നല്‍കുന്നത് 45 ലക്ഷം രൂപ ….തുക കേന്ദ്രഫണ്ടില്‍ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കി കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി മാറിയ സ്വര്‍ണക്കടത്തു കേസില്‍, കസ്റ്റംസിനു വിവരം ചോര്‍ത്തി നല്‍കിയ ആ ‘ഇന്‍വിസിബിള്‍ ഇന്‍ഫോമര്‍’ സംതൃപ്തനാണ്, ഇദ്ദേഹത്തിന് കസ്റ്റംസ് പ്രതിഫലമായി നല്‍കുന്നത് 45 ലക്ഷം രൂപയും. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കൂടുതല്‍ ആഘാതം സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. സ്വപ്ന സുരേഷില്‍ തുടങ്ങിയ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് എത്തിച്ചു. എന്‍ഫോഴ്സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള ശിവശങ്കറില്‍ നിന്ന് കൂടുതല്‍ വിവിരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓരോ ദിവസവും അന്വേഷണ സംഘം. ഇതെല്ലാം നടക്കുമ്‌ബോഴും പിന്നണിയില്‍ ഒരാള്‍ സംതൃപ്തനാണ്. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍, കസ്റ്റംസിനു വിവരം ചോര്‍ത്തി നല്‍കിയ ‘ഇന്‍വിസിബിള്‍ ഇന്‍ഫോമര്‍’.

Read Also : ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപം …. ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങള്‍…. വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഞെട്ടുന്നത് മുഖ്യമന്ത്രിയും

45 ലക്ഷം രൂപയാണ് കസ്റ്റംസ് അദ്ദേഹത്തിന് പ്രതിഫലമായി നല്‍കുക. ആദ്യ ഘട്ടത്തില്‍ പകുതി തുക നല്‍കും. ബാക്കി തുക കേസ് നടപടി പൂര്‍ത്തിയായ ശേഷം കൈമാറും. അതനുസരിച്ച് 22.50 ലക്ഷം രൂപ ഇന്‍ഫോമര്‍ക്ക് നല്‍കിക്കഴിഞ്ഞു എന്നാണ് സൂചന. സ്വര്‍ണക്കടത്തിനെക്കുറിച്ചു കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക്, ഒരു ഗ്രാമിന് 150 രൂപ എന്ന കണക്കില്‍ കസ്റ്റംസ് പ്രതിഫലം നല്‍കാറുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടില്‍ നിന്നാണു പ്രതിഫലം അനുവദിക്കുന്നത്. രഹസ്യ വിവരം നല്‍കിയ വ്യക്തി ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തി, കറന്‍സിയായിട്ടാണു തുക കസ്റ്റംസ് കൈമാറുക. വ്യക്തിഗത വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നല്‍കുന്ന തുകയ്ക്കു നികുതി ബാധകമല്ല.

വിവരം കൈമാറിയത് ആരാണെന്നുള്ള വിവരങ്ങള്‍ കസ്റ്റംസ് കമ്മിഷണര്‍ക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. കമ്മിഷണര്‍ക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഗോ വിഭാഗം അസി. കമ്മിഷണര്‍ രാമ മൂര്‍ത്തിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button