സംസ്ഥാനത്തെ ടൂറിസം രംഗത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ പത്ത് മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. രണ്ടാം ഘട്ടമായി ഇന്ന് മുതല്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളില്‍ കൂടി സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാസം തുറന്ന ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതികരണം ആശാവഹമാണെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍.
Read Also : കൊറോണ വാക്സിൻ : ആശ്വാസ വാർത്തയുമായി ജോൺസൺ ആൻഡ് ജോൺസൺ
ബീച്ചുകള്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കവാടങ്ങള്‍ സജ്ജീകരിച്ച് എത്തുന്നവരുടെ താപനില പരിശോധിക്കും.വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കും.
മ്യൂസിയം, പാര്‍ക്ക് എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍, എസ്‌എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കാനാണ് പദ്ധതി, സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍ മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്ബര്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും.
Post Your Comments