വാഷിംഗ്ടൺ: കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകജനതയ്ക്ക് ആശ്വാസ വാർത്തയുമായി ജോൺസൻ ആൻഡ് ജോൺസൻ . നിർത്തിവെച്ച വാക്സിൻ പരീക്ഷണം ജോൺസൺ ആൻഡ് ജോൺസൺ പുനരാരംഭിക്കുന്നു . 12 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. 2021ഓടെ വാക്സിൻ പരീക്ഷണം പൂർത്തിയാക്കാണ് കമ്പനി ലക്ഷ്യമിടുന്നത്.
Read Also : മലയാള സിനിമയുടെ കേന്ദ്രമാകാൻ ഒരുങ്ങി ചിത്രാഞ്ജലി ; 66.8 കോടി രൂപയുടെ വികസന പദ്ധതി
60,000ത്തോളം വളണ്ടിയര്‍മാരെ ഉൾപ്പെടുത്തി കഴിഞ്ഞ സെപ്‌റ്റംബറിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വാക്സിൻ പരീക്ഷണത്തിന് വിധേയനായ ഒരാൾക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വാക്സിൻ്റെ പരീക്ഷണം താത്ക്കാലികമായി നിർത്തിവെച്ചത്.
അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് വാക്സിൻ്റെ പരീക്ഷണം നടത്തുന്നത്. കുരങ്ങുകളിലായിരുന്നു വാക്സിൻ്റെ ആദ്യഘട്ട പരീക്ഷണം നടത്തിയത്. സെപ്റ്റംബർ 23 മുതലാണ് ജോൺസൺ ആൻഡ് ജോൺസൺ മനുഷ്യരിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചത്.
Post Your Comments