CricketLatest NewsNewsSports

ഐപിഎൽ 2020 : പഞ്ചാബിനെയും പുറത്താക്കി ചെന്നൈ സൂപ്പർ കിങ്‌സ്

അബൂദബി: ​പ്ളേ ഓഫിലേക്ക് കടക്കാൻ ഒരുക്കിയിരുന്ന കിങ്​സ്​ ഇലവന്‍ പഞ്ചാബിനെയും പുറത്താക്കി ചെന്നൈ സൂപ്പര്‍കിങ്​. പഞ്ചാബ്​ ഉയര്‍ത്തിയ 154 റണ്‍സ്​ വിജയലക്ഷ്യം ചെന്നൈ ഒരുവിക്കറ്റ്​ മാത്രം നഷ്​ടത്തില്‍ മറികടക്കുകയായിരുന്നു. മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ​ 12 പോയന്‍റ്​ മാത്രമുള്ള പഞ്ചാബ്​ ​പ്ളേ ഓഫ്​ കടക്കില്ലെന്ന്​ ഉറപ്പായി. ബാംഗ്ലൂര്‍, കൊല്‍കത്ത എന്നിവരെയും പരാജയപ്പെടുത്തിയ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാംവിജയമാണിത്​. നേരത്തേ പുറത്തായ ചെന്നൈക്ക്​ തുടര്‍ജയത്തോടെ സീസണ്‍ പൂര്‍ത്തിയാക്കിയെന്നതില്‍ ആശ്വസിക്കാം.

Read Also : കേരളം നേടിയ ഒന്നാം സ്ഥാനം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ തുടര്‍ച്ച മാത്രം : ഉമ്മൻ ചാണ്ടി 

ആദ്യം ബാറ്റ്​ ചെയ്​ത പഞ്ചാബ്​ 30 പന്തുകളില്‍ നിന്നും 62 റണ്‍സെടുത്ത ദീപക്​ ഹൂഡയുടെ തകര്‍പ്പന്‍ വെടിക്കെട്ടിലാണ്​ പൊരുതാവുന്ന സ്​കോര്‍ പടുത്തുയര്‍ത്തിയത്​. കെ.എല്‍ രാഹുല്‍ 29ഉം മായങ്ക്​ അഗര്‍വാള്‍ 26ഉം റണ്‍സെടുത്തു. ​​ക്രിസ്​ ഗെയില്‍ 12 റണ്‍സെടുത്ത്​ പുറത്തായി. ചെന്നൈക്കായി 39 റണ്‍സ്​ വഴങ്ങി ലുന്‍ഗി എന്‍ഗിഡി മൂന്നുവിക്കറ്റ്​ വീഴ്​ത്തി.

ചെന്നൈക്കായി രഥുരാജ്​ ഗെയ്​ക്​വാദും (49 പന്തില്‍ 62) ഫാഫ്​ ഡു​പ്ലസിസും (34 പന്തില്‍ 48) ആഞ്ഞടിക്കുകയായിരുന്നു. ബൗളര്‍മാരെ മാറ്റിപരീക്ഷിച്ചെങ്കിലും വിക്കറ്റുകള്‍ വീഴ്​ത്താന്‍ പഞ്ചാബിനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button