മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സാമ്ബത്തിക ഇടപാടില്‍ നടൻ ബിനീഷ് കോടിയേരി അറസ്റ്റിൽ ആയിരിക്കുകയാണ്. 2005 മുതൽ സിനിമയിൽ സജീവമായ ബിനീഷ് അമ്മ സംഘടനയിലെ അംഗമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിലെ സ്ഥിരം കളിക്കാരന്‍ കൂടിയായ ബിനീഷ് അറസ്റ്റിൽ ആയതോടെ താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ച് യോഗത്തിന്റെ തീയതി നിശ്ചയിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.
ബിനീഷിന് നേരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്ക് സാധ്യതയുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപ് വിഷയത്തിനു ശേഷം പരിഷ്‌കരിച്ച അമ്മ നിയമാവലി അനുസരിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരവും ജനറല്‍ ബോഡിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരവുമാണ് ഉള്ളതെന്ന് സംഘടന നേരത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു ബിനീഷിനെതിരെ സംഘടനയിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments