Latest NewsKeralaMollywoodNewsEntertainment

എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല, ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളിപ്പറഞ്ഞ് ഇടവേള ബാബു

സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുള്ളത് പരസ്യമായ രഹസ്യം

കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക തന്റെ കൈയില്‍ ഇല്ലെന്ന് താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

‘അമ്മ’യുടെ പക്കൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയുണ്ടെന്നു കഴിഞ്ഞ ദിവസം ഭരണസമിതിയംഗം ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു.

read also: രാജസ്ഥാനില്‍ എയര്‍ഫോഴ്‌സ് മിഗ് 21 വിമാനം തകര്‍ന്ന് വീണു: രണ്ട് മരണം

തന്റെ കൈയില്‍ പട്ടികയൊന്നും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുള്ളത് പരസ്യമായ രഹസ്യമാണെന്നും കൂട്ടിക്കിച്ചേർത്തു. ‘എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്’- ഇടവേള ബാബു പറഞ്ഞു.

ജോലി ചെയ്യുമ്ബോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കുമെല്ലും ഇടവേള ബാബു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button