ഇടവേള ബാബുവിനെ സോഷ്യൽ മീഡിയ ട്രോളുന്നത് ഇന്റർവെൽ ബാബു എന്നാണ്. ഈ വിളിയിൽ തനിക്ക് പ്രശ്‌നമില്ലെന്ന് പറയുകയാണ് ഇടവേള ബാബു. ആദ്യ സിനിമ ‘ഇടവേള’ മുതൽ താൻ ഇടവേള ബാബു ആണെന്നും ഇന്റർവെൽ ബാബു എന്ന് വിളിച്ചു തുടങ്ങിയത് മമ്മൂട്ടിയാണെന്നും നടൻ പറഞ്ഞു. അഭിനയത്തിൽ ഏത് ദൂരം വരെ പോകാനാകുമെന്നതിൽ കൃത്യമായ ധാരണയുണ്ട്. തനിക്ക് ടെൻഷൻ ഏതുമില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു. 30 വർഷം കൊണ്ട് 250 സിനിമകളിൽ അഭിനയിച്ചു, ഒരു ടെൻഷനുമില്ല. മുകുന്ദൻ ഉണ്ണി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും താരം പ്രതികരിച്ചു.
‘സെന്‍സര്‍ഷിപ്പിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മലയാളത്തില്‍ ഏത് സീനില്‍ പുകവലിച്ചാലും ‘പുകവലി ആരോഗ്യത്തിന് ഹാനികരം മദ്യപാനം ആപത്ത്’ എന്ന് സ്‌ക്രീനില്‍ എഴുതി കാണിക്കണം. ഹിന്ദിയില്‍ ഇങ്ങനെയില്ല. സിനിമ തുടങ്ങുമ്പോള്‍ ഒരു പ്രാവശ്യം കാണിച്ചാല്‍ മതി. ഒരു രാജ്യത്ത് നിയമം എല്ലായിടത്തും ഒരുപോലെ വേണം. ചുരുളി എന്ന സിനിമ എ സര്‍ട്ടിഫിക്കറ്റാണ്. അത് ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതി. അതുപോലെ മുകുന്ദന്‍ ഉണ്ണിക്കും അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പ്രേക്ഷകന് തീരുമാനമെടുക്കാം എന്നാണ് പറഞ്ഞത്. സെക്‌സിനും വയലന്‍സിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കാം.
ഞാൻ മുകുന്ദന്‍ ഉണ്ണി കണ്ടിറങ്ങിയപ്പോള്‍ ഒരു ബാങ്ക് മാനേജര്‍ അടുത്തു വന്ന്, ‘നിങ്ങളൊക്കെ സിനിമാക്കാരല്ലേ, ഇത്തരം സബ്ജക്റ്റ് എങ്ങനെ കുട്ടികളെ കാണിക്കും’ എന്ന് ചോദിച്ചു. വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്നുണ്ട് എന്നറിഞ്ഞ് കുട്ടികളെക്കൂട്ടി വന്നതാണ് എന്നായിരുന്നു അയാള്‍ പറഞ്ഞത്. എന്നാല്‍ ഞാൻ മുകുന്ദന്‍ ഉണ്ണി മോശം ചിത്രമാണെന്നോ അതാരും കാണരുതെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല’, ബാബു പറഞ്ഞു.
Post Your Comments