Latest NewsKeralaNewsParayathe VayyaWriters' Corner

ഇടവേളയുടെ തെറിയിൽ പോലും ഇരട്ടത്താപ്പ്, സിനിമകളുടെ ലിസ്റ്റ് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അഞ്ജു പാർവതിയുടെ മറുപടി

മലയാളസിനിമ മട്ടാഞ്ചേരിയിൽ കിടന്ന് ചുറ്റി തിരിയാൻ തുടങ്ങിയ കാലം തൊട്ട് മാറ്റം സംഭവിച്ചു തുടങ്ങി!

മുകുന്ദനുണ്ണി അസോസ്സിയേറ്റ്സ് എന്ന ഹിറ്റ് ചിത്രം സമൂഹത്തിൽ സൃഷ്ടിക്കുന്ന നെഗറ്റിവിറ്റിയെ കുറിച്ചും നായിക പറയുന്ന ഫൗൾ ലാംഗ്വേജിനെ കുറിച്ചും ആകുലനും വ്യാകുലനുമായ ഇടവേള ബാബുവിനു മറുപടിയുമായി എഴുത്തുകാരിയും അധ്യാപികയുമായ അഞ്ജു പാർവതി.

read also: കാൽനട യാത്രക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി : പ്രതിയെ പിടികൂടാനാകാതെ പൊലീസ്, സംഭവം കോട്ടയത്ത്

കുറിപ്പ് പൂർണ്ണ രൂപം

മുകുന്ദനുണ്ണി അസോസ്സിയേറ്റ്സ് എന്ന ഹിറ്റ് ചിത്രം സമൂഹത്തിൽ സൃഷ്ടിക്കുന്ന നെഗറ്റിവിറ്റിയെ കുറിച്ചും നായിക പറയുന്ന ഫൗൾ ലാംഗ്വേജിനെ കുറിച്ചും ആകുലനും വ്യാകുലനുമായ ഇടവേള ബാബുവിനെ കണ്ടിട്ട് ചിരിയsക്കാൻ കഴിയുന്നില്ല. എന്തായാലും ഈ 2023ലെങ്കിലും മലയാളസിനിമയെ നല്ലവനാക്കി കുളിപ്പിച്ചെടുത്ത് രൂപകൂട്ടിൽ പ്രതിഷ്ഠിക്കാൻ തീരുമാനിച്ച ആ നല്ല മനസ്സിന് നമോവാകം.

പ്ഫ..പുല്ലേ”യിൽ തുടങ്ങി, ”എടാ…എടാ എന്തിരവനേ” എന്നതിൽ ഒടുങ്ങുകയും വിഴുങ്ങപ്പെടുകയും ചെയ്തിരുന്ന വാക്കുകളുടെ ചങ്ങലക്കൊളുത്തഴിച്ച് പുറത്തുവിട്ടത് 2023 ൽ അല്ല .ഏകദേശം രണ്ടായിരത്തി പത്ത് മുതൽ ന്യൂ ജെൻ സിനിമകൾ എന്ന ചുരുക്കെഴുത്തോടെ ആരംഭിച്ച ആ ട്രെൻ്റിന് ചുക്കാൻ പിടിച്ചത് അഭിനവ് സുന്ദർ എന്ന മുകുന്ദനുണ്ണിയുടെ സംവിധായകനും അല്ല . ! മലയാളസിനിമ മട്ടാഞ്ചേരിയിൽ കിടന്ന് ചുറ്റി തിരിയാൻ തുടങ്ങിയ കാലം തൊട്ട് മാറ്റം സംഭവിച്ചു തുടങ്ങി!

22 ഫീമെയിൽ കോട്ടയത്തിൽ നായകനും നായികയും F വേർഡ് അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു തുടങ്ങിയപ്പോൾ കയ്യടി കിട്ടി തുടങ്ങിയ trend 2023 ലും തുടരുന്നു! That’s all.

ഇനി മുകുന്ദനുണ്ണി സിനിമ നല്‌കുന്ന സന്ദേശത്തെ കുറിച്ചും തെറികളെ കുറിച്ചുമാണ് ബാബുവേട്ടൻ വ്യാകുലനാവുന്നതെങ്കിൽ താങ്കൾ വായിൽ പഴം തിരുകിയ ചില സിനിമകളുടെ ലിസ്റ്റ് തരട്ടെ?

ഇടുക്കി ഗോൾഡ് – വായിൽ പഴം

ജോജി – വായിൽ ഒരു പടല പഴം

കള – വായിൽ പഴം

ചുരുളി – വായിൽ ഒരു കുല പഴം

ടീച്ചർ – വായിൽ ഒരു പടല പഴം

തിയേറ്ററിൽ നിന്നും പിൻവലിച്ച നല്ല സമയം- വായിൽ ഒരു കുല പഴം

ഇത് ലിസ്റ്റിലെ ചിലത് മാത്രം!

ചുരുളി എന്ന സിനിമയെടുത്തത് എത് മാസ്റ്റർ ക്രാഫ്റ്റ് ഡയറക്ടർ ആണെങ്കിലും അതിലെ എണ്ണമറ്റ തെറികൾ അരോചകം തന്നെയാണ്. അത് അത്രയും കേട്ടിട്ടും തോന്നാത്ത വിഷമം മുകുന്ദനുണ്ണി അസോസ്സിയേറ്റ്സ് കണ്ടപ്പോൾ ബാബുവിന് വന്നെങ്കിൽ അതിൻ്റെ പിന്നിലെ കളി വേറെയാണ്.

ഇനി മുകുന്ദനുണ്ണിയിലെ നായിക പറഞ്ഞ തെറി അലോസരപ്പെടുത്തുന്നുവെങ്കിൽ ഫ്രീഡം ഫൈറ്റ് സിനിമയിൽ രജിഷ പറഞ്ഞ മനോഹര ഭാഷ ടെൻറായി മാറി , അതിൻ്റെ റീൽസുകൾ എങ്ങും പാറിപ്പറന്നപ്പോൾ ഈ പറഞ്ഞ വൈഷമ്യം എവിടെ ആയിരുന്നു?

ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്ന് മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയുടേതാണ്. ഗ്രേ-ഡാർക്ക് ഷെയ്ഡുള്ള കേന്ദ്ര കഥാപാത്രത്തെ അവസാനം വിശുദ്ധനാക്കി നന്മയിലേക്ക് നടത്തുന്ന usual നടപ്പുരീതികളെ പൊളിച്ച് ചിലരെങ്കിലും ഇവിടെ ഈ സമൂഹത്തിൽ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും എന്ന സത്യത്തെ പെർഫെക്റ്റായി അവതരിപ്പിച്ചിട്ടുണ്ട് ഇതിൽ. നമുക്ക് ചുറ്റും എത്രയോ പേർ ഇങ്ങനെയുണ്ട്. വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന പാഷാണത്തിൽ കൃമികൾ യഥേഷ്ടം പുളയുന്ന കേരളത്തിൽ മുകുന്ദനുണ്ണിമാർക്കാണോ ക്ഷാമം ?

പിന്നെ ഇപ്പോൾ മാത്രം മലയാള സിനിമയിലെ നെഗറ്റിവിറ്റി കണ്ണിൽ കയറിയ ബാബുവേട്ടനോടും പിന്നിലുള്ള കുത്തിത്തിരുപ്പ് ടീമിനോടും പറയാനുള്ളത് ആ നായിക Climax ൽ പറഞ്ഞത് തന്നെയാണ് – സിനിമയൊന്നും ഇല്ലാതെ, അല്ലെങ്കിൽ ക്ലച്ച് പിടിക്കാതെ ……. എന്തെങ്കിലും പറഞ്ഞ് ആശ്വസിക്കാം എന്ന്!

NB : ആ ഡയലോഗ് Celebrate ചെയ്യപ്പെടേണ്ട ഒന്നാണെന്ന് കരുതുന്നില്ല. പക്ഷേ ഇടവേളയുടെ തെറിയിൽ പോലുമുള്ള ഇരട്ടത്താപ്പ് കണ്ടപ്പോൾ ഇത്രയെങ്കിലും പറയണമെന്ന് തോന്നി .

shortlink

Related Articles

Post Your Comments

Related Articles


Back to top button