മലയാള താരങ്ങളുടെ സംഘടനയായ അമ്മയെ മുന്നില്‍ നിന്ന് നയിക്കുന്ന നടനാണ് ഇടവേള ബാബു. സംഘടനയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു അമ്മ സംഘടനയില്‍ നിന്നും താൻ സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് തുറന്ന് പറയുന്നു. കാൻ ചാനല്‍ മീഡിയയോടാണ് താരത്തിന്റെ പ്രതികരണം.
READ ALSO: പെട്രോൾ പമ്പ് സമരം: യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി
‘ഒരു പൊതുയോഗത്തില്‍ ജഗതി ചേട്ടൻ എണീറ്റ് നിന്ന്, ഇത് ഊറ്റിയെടുക്കലാണ് ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞു. ശരിയാണെന്ന് എല്ലാവരും. ആ മീറ്റിംഗ് കഴിയുന്നതിന് മുമ്പ് തിരിച്ചൊരു ചോദ്യം ഞാൻ ചോദിച്ചു. ഞാൻ ചെയ്യുന്ന സേവനത്തിന് എന്താണ് നിങ്ങള്‍ വിലയിടുന്നത് എന്ന്. അതിന് ഉത്തരം തരാൻ ആര്‍ക്കും പറ്റിയില്ല. ഒന്നാമത് ഇതൊരു ചാരിറ്റബിള്‍ ഇൻസ്റ്റിറ്റ്യൂഷനാണ്. ശമ്പളം എടുക്കാൻ മെമ്പര്‍ക്ക് പറ്റില്ല. യാത്രാ ചെലവുകള്‍ എഴുതി എടുക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. എറണാകുളത്താണ് ഓഫീസ്. അതിനാല്‍ ആ ചെലവും ഇല്ല. അമ്മയുടെ ഓഫീസില്‍ നിന്ന് ആകെയൊരു കട്ടൻ ചായയാണ് കുടിക്കുന്നത്. ഉച്ചയൂണ് മുതല്‍ എല്ലാം എന്റെ പോക്കറ്റില്‍ നിന്ന് പൈസയെടുത്താണ്. അതൊന്നും പൊതുജനത്തെ അറിയിക്കേണ്ട കാര്യമല്ലെന്നും’- ഇടവേള ബാബു വ്യക്തമാക്കി. നടൻ മോഹൻലാലാണ് നിലവില്‍ സംഘടനയുടെ പ്രസിഡന്റ്.
Post Your Comments