സീരിയൽ താരങ്ങൾക്ക് ആരാധകർ കൂടുതലും സ്ത്രീകളാണ്. കുടുംബത്തിലെ ഒരാൾ എന്ന നിലയിലാണ് പരമ്പരയെയും അതിലെ കഥാപാത്രങ്ങളെയും ജനങ്ങൾ സ്വീകരിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കാര്‍ത്തിക. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയില്‍ ക്ഷേത്രത്തിൽ പോയപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവം താരം പങ്കുവെച്ചിരുന്നു.
”ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി ദിവസം തൊഴാന്‍ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് ‘നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’ എന്ന് തലയില്‍ കൈവെച്ച് പ്രാകുന്നത്. സത്യത്തിലന്നേരം ഞാന്‍ ഞെട്ടിപ്പോയി.. അമ്മുമ്മ എന്നെ വിടാന്‍ ഭാവമില്ല – എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്. എന്നെല്ലാം ചോദിച്ചു.
അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി. അയ്യോ അത് അഭിനയമല്ലേ അമ്മേ – എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല.
read also:ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാന്‍ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ.”. നടി പറഞ്ഞു.
വില്ലത്തി വേഷം കൈകാര്യം ചെയ്തു ശ്രദ്ധനേടിയ താരമാണ് കാർത്തിക
Post Your Comments