അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസ് യാത്രികനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ആരംഭിച്ച സീ പ്ലെയിൽ സർവീസിന്റെ ഉദ്ഘാടന യാത്ര പ്രധാനമന്ത്രിയാണ് നിർവഹിച്ചത്. നർമദയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ നിന്ന് സബർമതി നദീതടം വരെയാണ് പ്രധാനമന്ത്രി സീപ്ലെയിനിൽ സഞ്ചരിച്ചത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായാണ് സീപ്ലെയിന്‍ സര്‍വീസ് ആരംഭിച്ചത്. സ്പൈസ് ജെറ്റാണ് സീപ്ലെയിന്‍ സജ്ജീകരിച്ചത്. 19 സീറ്റുള്ള വിമാനത്തില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. 4,800 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്.
അഹമ്മദാബാദില്‍നിന്ന് കെവാദിയയിലേക്ക് 200 കിലോമീറ്ററാണ് ആകാശദൂരം. സീപ്ലെയിനില്‍ ഇത് 40 മിനിറ്റിനകം പിന്നിടാനാകും.
Post Your Comments