മുസ്ലീം പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ ആളുകളെ പ്രകോപിപ്പിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ നൈസിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ടുണീഷ്യന്‍ കുടിയേറ്റക്കാരന്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ അക്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം രാജ്യങ്ങളിലെ വ്യാപകമായ പ്രതിഷേധത്തിനിടയിലും നിരവധി മുസ്ലിങ്ങള്‍ കുറ്റകരമെന്ന് കരുതുന്ന കാര്‍ട്ടൂണുകളില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനിടയിലുമാണ് മാക്രോണിന്റെ പ്രസ്താവന. അല്‍ ജസീറയോട് നടത്തിയ ഒരു അഭിമുഖത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്ലാം ”പ്രതിസന്ധി” നേരിട്ടതായി നേരത്തെ പറഞ്ഞ മാക്രോണ്‍, കാര്‍ട്ടൂണുകളെ പിന്തുണയ്ക്കുന്നതായി തോന്നുന്നതിനാണ് തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതെന്ന് അല്‍ ജസീറയോട് പറഞ്ഞു. ഒരാള്‍ കാര്‍ട്ടൂണുകള്‍ കൊണ്ട് ജനങ്ങളെ പ്രകോപിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു, പക്ഷേ അക്രമത്തെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. നമ്മുടെ സ്വാതന്ത്ര്യം, അവകാശം, അവയെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ തൊഴിലായി ഞാന്‍ കരുതുന്നു – മാക്രോണ്‍ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചര്‍ച്ചയില്‍ കാര്‍ട്ടൂണുകള്‍ കാണിച്ച ഒരു അധ്യാപകനെ ഈ മാസം ആദ്യം പാരീസില്‍ വെച്ച് ഒരു അക്രമി ശിരഛേദം ചെയ്തതിന് ശേഷം ഇസ്ലാമിക തീവ്രവാദികളെ തകര്‍ക്കുമെന്ന് മാക്രോണ്‍ സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ തീവ്രവാദത്തിന് ഇരയായവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്നും മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികള്‍ അവരെ ബാധിക്കുന്നതാണെന്നും മാക്രോണ്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments