പാരീസ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിന്റെ ദേശീയ ദിനത്തില്‍ നടക്കുന്ന ബാസ്റ്റില്‍ഡേ പരേഡില്‍ മുഖ്യാഥിതിയായി പങ്കെടുക്കാന്‍ എത്തിയതാണ് നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹ്യദം ഒരുപാട് നാള്‍ നീണ്ടുനില്‍ക്കട്ടെ എന്നായിരിന്നു മാക്രോണ്‍ സെല്‍ഫിക്ക് അടിക്കുറിപ്പ് നല്‍കിയത്. ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും ചിത്രത്തിന് അടിക്കുറിപ്പുണ്ടായിരുന്നു. ട്വിറ്ററിലൂടെയാണ് മാക്രോണ്‍ ചിത്രം പങ്കുവെച്ചത്. എക്കാലവും സുഹൃത്തായിരിക്കുമെന്ന അടിക്കുറിപ്പോടെ മക്രോണിന്റെ പോസ്റ്റ് നരേന്ദ്ര മോദി റീട്വീറ്റും ചെയ്തു. ഇതിനോടകം ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ലഭിക്കുന്നത്.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പാരീസിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് വലിയ സ്വീകരണമാണ് ഫ്രാന്‍സ് ഒരുക്കിയത്. ആചാരപരമായാണ് രാജ്യം നരേന്ദ്ര മോദിയെ സ്വീകരിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദിയെ സ്വീകരിക്കുകയായിരുന്നു. മറ്റേത് രാജ്യത്തെ പ്രധാനമന്ത്രിക്കും ലഭിക്കുന്ന ആദരവിനെക്കാളും മികച്ചതായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഫ്രാന്‍സ് നല്‍കിയത്.
ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിന്‍ ഓഫ് ഓണര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ബാസ്റ്റില്‍ഡേ പരേഡില്‍ അതിഥിയായി പങ്കെടുത്തു. ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. നിരവധി സാമ്പത്തിക, പ്രതിരോധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ-ഫ്രാന്‍സ് നയതന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ആഘോഷം കൂടിയായിരുന്നു. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.
Post Your Comments