കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശത്ത് നിന്നും മടങ്ങി എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി കുറയ്‍ക്കില്ലെന്ന് വ്യക്തമാക്കി കുവൈറ്റ് സിറ്റി. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ബാധകമായ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‍റം അറിയിച്ചു. ക്വാറന്റീന്‍ കാലാവധി 14 ദിവസം തന്നെയായി തുടരും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതി കൂടുതല്‍ ഇളവുകളെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
Also read : കാർട്ടൂൺ വിവാദം: തുർക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് സൗദി
ഹോം ക്വാറന്റീന്‍ നിര്‍ദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയം മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികള്‍ ക്യാബിനറ്റ് യോഗം വിലയിരുത്തി.. അടുത്ത ഘട്ടത്തിലെ അണ്‍ലോക്കിങ് നടപടികളിലേക്ക് തത്കാലം കടക്കേണ്ടതില്ലെന്നാണ് മന്ത്രിസഭയുടെ തീരുമാനം. അതേസമയം നിലവില്‍ വിമാന യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
Post Your Comments