Latest NewsNewsBahrainGulf

കോവിഡ് : പ്രവാസി വനിതയിൽ നിന്ന് 12 സ്വദേശികള്‍ക്ക് രോഗം ബാധിച്ചു

മനാമ : പ്രവാസി വനിതയിൽ നിന്ന് 12 സ്വദേശികള്‍ക്ക് ബഹ്‌റൈനിൽ കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 29 വയസ്സുള്ള സ്ത്രീയില്‍ നിന്നാണ് രോഗം പകർന്നത്. ഇവരില്‍ 11 പേരും പ്രവാസി സ്ത്രീയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്നു റിപ്പോർട്ടിൽ പറയുന്നു.

Also read : ഒമാനിൽ വൻ തീപ്പിടിത്തം

അതേസമയം ബഹ്‌റൈനിൽ 204പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 81466ഉം, മരണസംഖ്യ 319ഉം ആയി. 263പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 78365ആയി ഉഉയർന്നു. നിലവിൽ 2,782പേരാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button