KeralaLatest NewsNews

സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത്.ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്, അവര്‍ക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത് ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : ഇന്നത്തെ കാലത്ത് മാധ്യമങ്ങളില്‍ പലപ്പോളായും കണ്ടു വരുന്ന വിരോധാഭാസമാണ് സെലിബ്രിറ്റികള്‍ എന്തു ചെയ്തു എന്നത് വാര്‍ത്തയായി സൃഷ്ടിക്കുന്നത്. ഏതെങ്കിലും നടിമാരുടെ ഗര്‍ഭാവസ്ഥയും അവരുടെ വീടും അവര്‍ ചെയ്യുന്ന സാധാരണ പ്രവര്‍ത്തികളും അതുപോലെ സെലിബ്രിറ്റികള്‍ കാര്‍ വാങ്ങുന്നതും മറ്റു വാഹനങ്ങള്‍ വാങ്ങുന്നതും വീട് വെക്കുന്നതും എല്ലാം വാര്‍ത്തയാകുന്ന ഇന്നത്തെ മാധ്യമ സംസ്‌കാരത്തെ കുറിച്ച് തുറന്നടിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.

സെലിബ്രിറ്റികള്‍ക്ക് പിന്നാലെ പോയി അവരുടെ വസ്ത്രത്തിന്റെ വിലയും പുതിയ ലുക്കിന്റെ കാര്യവും പ്രസവവും വീടുപണിയും നോക്കി നടക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ പല ചാനലുകാരും വളരെയേറേ അധ:പതിച്ചു എന്നാണ് തനിക്ക് തോന്നുന്നതെന്ന് പണ്ഡിറ്റ് പറയുന്നു. ഈ കോടീശ്വരന്മാരും, പ്രമുഖ താരങ്ങളും എത്ര കോടികള്‍ എന്തിനെ എങ്കിലും ഒക്കെ ചെലവാക്കിക്കോട്ടെ. അത് ഇത്ര ഇത്ര വലിയ ബ്രൈക്കിംഗ് ന്യൂസ് ആയി നല്‍കാനും തലക്കെട്ട് നല്‍കാനും എന്തിരിക്കുന്നുവെന്ന് താരം ചോദിക്കുന്നു.

അതേസമയം സത്യത്തില്‍ കഷ്ടപ്പെടുന്ന പാവങ്ങളുടെ നീതി കിട്ടാതെ അലയുന്ന വാര്‍ത്തകളും, തൊഴിലുകള്‍ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളും, നാട്ടിലെ ഭീകരമായ തൊഴിലില്ലായ്മയും മറ്റുമൊക്കെയല്ലേ പ്രധാന വാര്‍ത്ത ആകേണ്ടതെന്ന് പണ്ഡിറ്റ് പറഞ്ഞു. ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്.അവര്‍ക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത്,അല്ലാതെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന സിനിമാക്കാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, ക്രിക്കറ്റര്‍മാര്‍ക്കും അല്ലെന്ന് താരം പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

പല ചാനലുകളിലേയും പ്രധാന വാര്‍ത്ത നോക്കു. ഏതോ നടന്‍ 5 കോടിയുടെ കാറ് ഈ മാസവും വാങ്ങിയത്രേ, മറ്റൊരു നടിയുടെ ഫോട്ടോ ഷൂട്ടിലെ വസ്ത്രം കണ്ട് ആരാധകര്‍ ഞെട്ടിയത്രേ, ഏതോ പ്രമുഖ നടന്റെ പുതിയ സിനിമയിലെ ലുക്ക് കണ്ട് താരത്തിന്റെ ആരാധകര്‍ ബോധം കെട്ടത്രേ, പ്രമുഖ നടിയുടെ പ്രസവ വാര്‍ത്തകള്‍, ഏതോ നടി 50 ലക്ഷം രൂപയുടെ വസ്ത്രം വാങ്ങിയത്രേ, മറ്റോരു താരം 100 കോടി രൂപയില് തന്റെ പത്താമത്തെ വീട് പണിതത്രേ.. Etc, etc..

നമ്മുടെ കേരളത്തിലെ പല ചാനലുകാരും വളരെയേറേ അധ:പതിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
ഈ കോടീശ്വരന്മാരും, പ്രമുഖ താരങ്ങളും എത്ര കോടികള്‍ എന്തിനെ എങ്കിലും ഒക്കെ ചെലവാക്കിക്കോട്ടെ. അത് ഇത്ര ഇത്ര വലിയ breaking news, headline വാര്‍ത്ത ആക്കുവാന്‍ എന്തിരിക്കുന്നു. സത്യത്തില്‍ കഷ്ടപ്പെടുന്ന പാവങ്ങളുടെ നീതി കിട്ടാതെ അലയുന്ന വാര്‍ത്തകളും, തൊഴിലുകള്‍ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളും, നാട്ടിലെ ഭീകരമായ തൊഴിലില്ലായ്മയും etc. ഒക്കെയല്ലേ പ്രധാന വാര്‍ത്ത ആകേണ്ടത്.

ഈ സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത്.ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്.അവര്‍ക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത്,അല്ലാതെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന സിനിമാക്കാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, ക്രിക്കറ്റര്‍മാര്‍ക്കും അല്ല.

പ്രമുഖ നടന്‍മാര്‍ പാന്റ് വാങ്ങി , കാരവാന്‍ വാങ്ങി, പ്രമുഖ നടിമാര്‍ കുഞ്ഞു പാവാട വാങ്ങി , നിക്കര്‍ വാങ്ങി , കാര്‍ വാങ്ങി , കാരവാന്‍ വാങ്ങി ഇതില്‍ എന്ത് വാര്‍ത്ത പ്രാധാന്യo ?

(വാല് കഷ്ണം.. നാടക കലാകാരന്മാര്‍ക്ക് സിനിമാക്കാരേക്കാള്‍ കഴിവ് ആവശ്യമാണ്. പക്ഷേ അവരില്‍ പലരും വലിയ പട്ടിണിയിലാണ്. ആഢംബര ജീവിതം നയിക്കുന്ന സിനിമ താരങ്ങള്‍…ഓരോ മാസവും ഓരോ കാര്‍… പുതിയ വീടുകള്‍… പക്ഷെ ഇതൊന്നുമില്ലാത്ത.. അഭിനയം മാത്രം ഉപജീവനം ആക്കിയ നാടക കലാകാരന്‍മാര്‍ പട്ടിണിയിലും..അവരുടെ വാര്‍ത്ത ലോകത്തെ അറിയിക്കുവാന്‍ ആര്‍ക്കും താല്പര്യമില്ല. നടക്കട്ടെ..)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്‌കാരിക നായകന്‍മാര്‍ക് അര പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button