ശ്രീനഗർ : ജമ്മു കശ്മീരിൽ ബി.ജെ.പി നേതാക്കളെ ഭീകരർ കൊലപ്പെടുത്തിയതിനെ തുടർന്ന് പാകിസ്താന് മുന്നറിയിപ്പുമായി ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന. തെറ്റുകൾക്ക് പാകിസ്താൻ വലിയ വില നൽകേണ്ടിവരുമെന്നും രവീന്ദർ റെയ്‌ന പറഞ്ഞു. സംഭവത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെ ശക്തമായ മുന്നറിയിപ്പുമായി രവീന്ദർ റെയ്‌ന രംഗത്ത് എത്തിയത്.
ധീരരായ പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയ്ക്ക് നഷ്ടമായതെന്ന് രവീന്ദർ റെയ്‌ന പറഞ്ഞു. ഭാരത മാതാവിനായി ജീവത്യാഗം ചെയ്തവരാണ് അവർ. അവരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ല. ചെയ്ത തെറ്റുകൾക്ക് വലിയ വിലയാകും പാകിസ്താൻ നൽകേണ്ടിവരുക. തെറ്റുകാരെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും റെയ്‌ന താക്കീത് നൽകി.
കഴിഞ്ഞ ദിവസം രാത്രിയാണ് ബി.ജെ.പി നേതാക്കളായ ഫിദാ ഹുസൈൻ യാത്തൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം എന്നിവരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓഫീസിൽ നിന്നും മൂന്നു പേരും കാറിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
Post Your Comments