KeralaLatest NewsNews

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു: കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അപ്രധാനമാക്കി അവഗണിക്കുന്ന വാർത്ത: എംബി രാജേഷ്

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് എംബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഐ.എസ്.ആർ.ഒ.മുൻ മേധാവി ഡോ.കസ്തുരി രംഗൻ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെൻറർ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ ബെസ്റ്റ് ഗവൺഡ്‌ സ്റ്റേറ്റ് പദവി കേരളത്തിന് ലഭിച്ചത്.ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്.കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അപ്രധാനമാക്കി അവഗണിക്കുകയോ ചിലപ്പോൾ പൂർണ്ണമായും തമസ്കരിക്കുകയോ ചെയ്തേക്കുമെന്നുറപ്പുള്ള വാർത്തയാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read also: പി സി ജോര്‍ജിനെ ഉടന്‍ യുഡിഎഫില്‍ എടുക്കില്ലെന്ന് എം എ ഹസന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പി.ടി.ഐ. ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ്.പലർക്കും സഹിക്കാൻ കഴിയാത്ത തിനാൽ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അപ്രധാനമാക്കി അവഗണിക്കുകയോ ചിലപ്പോൾ പൂർണ്ണമായും തമസ്കരിക്കുകയോ ചെയ്തേക്കുമെന്നുറപ്പുള്ള വാർത്ത.

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഐ.എസ്.ആർ.ഒ.മുൻ മേധാവി ഡോ.കസ്തുരി രംഗൻ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെൻറർ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ best governed state പദവി കേരളത്തിന് ലഭിച്ചത്.ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്.സർക്കാരിൻ്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കൽ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 13 വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്തു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ? അങ്ങിനെയിപ്പോൾ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button