ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചത്.
വൈകീട്ട് ഫ്രാന്‍സിലെ പള്ളിയ്ക്കകത്ത് മതമൗലിക വാദിയുടെ ആക്രമണത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഫ്രാന്‍സിലെ പള്ളിയ്ക്കകത്ത് ഉണ്ടായ കത്തി ആക്രമണം ഉള്‍പ്പെടെ അടുത്തിടെ ഫ്രാന്‍സില്‍ ഉണ്ടായ എല്ലാ ഇസ്ലാമിക ഭീകരാക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എന്നും ഫ്രാന്‍സിനൊപ്പം ഉണ്ടാകും- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഫ്രഞ്ച് നഗരമായ നൈസിലാണ് മതമൗലിക ആക്രമണം നടത്തിയത്. കത്തി ഉപയോഗിച്ച് നോട്രെ ഡാം പള്ളിയ്ക്കകത്തും, പുറത്തും നിന്നിരുന്നവരെ അക്രമി ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments