
കരുനാഗപ്പള്ളി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി കോണ്‍ഗ്രസ് പ്രവര്ത്തകന് എക്സൈസ് പിടിയില്‍. കല്ലേലിഭാഗം മാരാരിത്തോട്ടത്തില്‍ ഷാ നിവാസില്‍ ഷാലി (42)യാണ് വാഹനപരിശോധനയ്ക്കിടെ അൻപത് കുപ്പി മദ്യവുമായി പിടിയിലായത്. കരുനാഗപ്പള്ളി–ശാസ്താംകോട്ട റോഡില്‍ മാരാരിത്തോട്ടം മഹാദേവര്‍ ക്ഷേത്ര സമീപമായിരുന്നു വാഹനപരിശോധനയ്ക്കിടെ സ്കൂട്ടറില്‍ മദ്യവുമായി വന്ന ഷാലി പിടിയിലായത്. നിലവിൽ ഇദ്ദേഹം ഒരു കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ്.
Read Also: തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി സോഷ്യല്‍ മീഡിയ; പൊടിപാറിക്കാൻ സ്ഥാനാര്‍ത്ഥികള്‍
ഡ്രൈ ഡേയില്‍ വില്‍പ്പന നടത്താനായി വിവിധ മൊബൈലുകളിലെ വെബ്ക്യൂ ആപ് വഴി ശേഖരിച്ച മദ്യമാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇന്‍സ്പെക്ടര്‍ കെ പി മോഹനന്, പ്രിവന്റീവ് ഓഫീസര്‍മാരായ എ അജിത്കുമാര്‍, പി എ അജയകുമാര്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എസ് അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബി ശ്രീകുമാര്‍, എസ് സന്തോഷ്, അനില്‍കുമാര്‍, എക്സൈസ് ഡ്രൈവര്‍ പി രാജു എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments