
വാരണാസി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പ്രതിയും രാഷ്ട്രീയ നേതാവ് കൂടിയായ ഗുണ്ടാത്തലവന്‍ മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് വിധിച്ച് ഉത്തര്‍പ്രദേശ് കോടതി. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അജയ് റായിയുടെ സഹോദരന്‍ അവദേശ് റായിയെ 1991 ഓഗസ്റ്റ് 31ന് വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് വാരണാസി എം.പി/എംഎല്‍എ ആയിരുന്ന മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Read Also: റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ
അജയ് റായിയുടെ വസതിയില്‍ വച്ചാണ് അവദേശ് കൊല്ലപ്പെട്ടത്. മുക്താര്‍ അന്‍സാരി, ഭീം സിംഗ്, മുന്‍ എംഎല്‍എ അബ്ദുള്‍ കലീം എന്നിവര്‍ ചേര്‍ന്നാണ് വെടിവച്ചതെന്ന് അജയ് റായ് മൊഴി നല്‍കിയിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുക്താര്‍ അന്‍സാരി. നിലവില്‍ ജയിലിലാണ്. യു.പിയിലെ മുഹമ്മദാബാദ് മേഖലയില്‍ 2009ല്‍ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അന്‍സാരിയെ മേയ് 17ന് ഗാസിയാപൂര്‍ കോടതി വെറുതെവിട്ടിരുന്നു. ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏപ്രിലില്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇത് ജയിലില്‍ അനുഭവിച്ചുവരികയാണ് അന്‍സാരി.
Post Your Comments