ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ വിമാനം വാങ്ങാനൊരുങ്ങുന്നു. ഇതിനായി സ്വന്തം വീട് വില്‍ക്കാനൊരുങ്ങി മധ്യപ്രദേശ് പാര്‍ട്ടി നേതാവ്. തന്റെ വീടും കടകളും വില്ക്കാന് പത്രപരസ്യവും നല്‍കിയതായി ഷോക് ജയ്സ്വാള്‍ എന്ന കോണ്‍ഗ്രസ്സ് പ്രവര്ത്തകന് പറഞ്ഞു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തങ്ങളുടെ പ്രിയ നേതാവിന് സുരക്ഷിതമായ യാത്രയൊരുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ജയ്സ്വാള്‍ വ്യക്തമാക്കി. വീട് വിറ്റ് കിട്ടുന്ന തുക 24 അക്ബര്‍ റോഡിലേക്ക് അയക്കുമെന്നും ജയ്സ്വാള്‍ പറയുന്നു.
Read Also : രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് തകരാര്‍, അട്ടിമറി ശ്രമമെന്ന് കോണ്‍ഗ്രസ്
കഴിഞ്ഞ ഏപ്രിലിലാണ് കര്‍ണ്ണാടകയില്‍ വച്ച് രാഹുല്‍ ഗാന്ധിയുടെ വിമാനം അപകടത്തില്‍ പെട്ടത്. ഓഗസ്റ്റ് 31ന് ഡിജിസിഎ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൈലറ്റുമാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments