ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരെ ഇന്ത്യയുടെ വജ്രായുധം , നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ ഭസ്മമാക്കും . ചൈനയുടെ വെല്ലുവിളികളെ ശക്തമായി നേരിടാനുറച്ച ഇന്ത്യയുടെ വായുസേനയ്ക്ക് കരുത്തായി കഴിഞ്ഞ ജൂലായ് 29ന് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ എത്തിയിരുന്നു. അംബാലയിലെ എയര്‍ബേസില്‍ എത്തിയ ഇവയുടെ സേവനം ഇന്ത്യന്‍ വായുസേനയുടെ 17ആമത് സ്‌ക്വാഡ്രണിലാണ്. വായുസേനയുടെ കരുത്ത് കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് 16 റഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തുകയാണ്. 2021 ഏപ്രില്‍ മാസത്തോടെ ഇവ ഇന്ത്യന്‍ വായുസേനയുടെ ഭാഗമാകും.
ഫ്രാന്‍സിലെ ഏറ്റവും വലിയ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാതാക്കളായ സാഫ്രന്‍ ഇന്ത്യയ്ക്ക് ശക്തമായ എഞ്ചിനുകളും മറ്റ് ഭാഗങ്ങളും നിര്‍മ്മിച്ച് നല്‍കാമെന്ന് സമ്മതമറിയിച്ചുകഴിഞ്ഞു. ആദ്യം എത്തിയ അഞ്ച് റാഫേല്‍ വിമാനങ്ങള്‍ക്ക് ശേഷം അടുത്തതായി മൂന്നെണ്ണം കൂടി ഉടന്‍ ഇന്ത്യയിലെത്തും. നവംബര്‍ 5ന് ഇവ അംബാലയില്‍ എത്തും. ഏഴോളം റാഫേല്‍ വിമാനങ്ങള്‍ നിലവില്‍ ഇന്ത്യന്‍ വായുസേനയ്ക്ക് പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. മൂന്നോളം റാഫേല്‍ വിമാനങ്ങള്‍ ജനുവരിയിലും അടുത്ത മൂന്നെണ്ണം മാര്‍ച്ചിലും ശേഷിക്കുന്ന 7 എണ്ണം ഏപ്രിലിലുമാകും ഇന്ത്യയിലെത്തുക.
ആകെ കൈമാറുന്ന യുദ്ധ വിമാനങ്ങളില്‍ 21 എണ്ണം സിംഗിള്‍ സീറ്ററും ഏഴെണ്ണം ഇരട്ട സീറ്ററുമായ ഫൈറ്റര്‍ വിമാനങ്ങളാണ്. വരുന്ന ഏപ്രിലോടെ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡനില്‍ 18 യുദ്ധവിമാനങ്ങളാകും ഉണ്ടാകുക. മൂന്നെണ്ണം പശ്ചിമബംഗാളിലെ ഹാശിമാരാ എയര്‍ബേസിലും എത്തിക്കും. ചൈനയുടെ ഭീഷണികളെ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും നേരിടാന്‍ ഇത് പര്യാപ്തമാകും. വായുവില്‍ നിന്ന് വായുവിലേക്കും വായുവില്‍ നിന്ന് കരയിലേക്കും പ്രയോഗിക്കാവുന്ന തരം ഉഗ്ര പ്രഹരശേഷിയുളള മിസൈലുകള്‍ ഇവയിലുണ്ടാകും.
Post Your Comments