ന്യൂഡല്‍ഹി: ഡല്‍ഹി കോവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കോവിഡിന്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഡല്‍ഹി ഇപ്പോള്‍ കടന്നുപോകുന്നതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. ഒരുപക്ഷെ നാം ആ ഘട്ടത്തിലായിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Read also: കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി
കോവിഡിനെതിരായ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചാല്‍ അയാളുടെ കുടുംബാംഗങ്ങളെയും സമ്പര്‍ക്കം ഉണ്ടായവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഇത് ഒരു തവണയല്ല, നാലഞ്ച് ദിവസത്തിന് ശേഷം വീണ്ടും ചെയ്യുമെന്നും ആരോഗ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments