തൃശ്ശൂര്‍: റോഡിന്റെ ശോചനീയാസ്ഥയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞ ഡോക്ടര്‍ക്ക് എതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ സിവി കൃഷ്ണകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി.
Read Also : ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ, തീവ്രവാദത്തെ നേരിടാന്‍ ശക്തമായ കൂട്ടുകെട്ടെന്ന് ഇന്ത്യ
അതേസമയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറില്‍ നിന്നും വിശദീകരണം തേടി. സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് കാണിച്ച് ഡോക്ടര്‍ മാപ്പപേക്ഷ എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കേണ്ടത് ഡിഎംഇ ആണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡോക്ടറുടെ പരസ്യ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments