Latest NewsNewsInternational

ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ, തീവ്രവാദത്തെ നേരിടാന്‍ ശക്തമായ കൂട്ടുകെട്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: തീവ്രവാദത്തെ ശക്തമായി തന്നെ നേരിടണമെന്ന് ഫ്രാന്‍സിനോട് ഇന്ത്യ. പ്രവാചക നിന്ദയാരോപിച്ച് കൊലചെയ്യപ്പെട്ട അധ്യാപകനെ ആദരിച്ചതിന്റെ പേരില്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഫ്രാന്‍സിന് പിന്തുണയുമായി ഇന്ത്യ രംഗത്ത് എത്തിയത്. ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് ഇന്ത്യ രംഗത്തെത്തിയത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെ തുര്‍ക്കി നേതാവ് ത്വയ്യിബ് ഏര്‍ദോഗാന്‍ നടത്തിയ വിമര്‍ശനങ്ങളെ ഇന്ത്യ അപലപിക്കുകയും ചെയ്തു.

Read Also : ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; നേത്രോദാം പള്ളിയില്‍ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് അള്ളാഹു അക്ബര്‍ മുഴക്കി : ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍ : ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒറ്റക്കെട്ട്

 

അന്താരാഷ്ട്ര ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ലോകത്തെ ഞെട്ടിച്ച ഒരു അധ്യാപകന്റെ ജീവനെടുത്ത ക്രൂരമായ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങളോടും ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഒരു കാരണവശാലും ഒരു സാഹചര്യത്തിലും തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button