തിരുവനന്തപുരം: എം ശിവശങ്കര്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ക്കാണ് കസ്റ്റഡി. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലാതെ പിന്നെ ബേലൂര്‍ മഠാധിപതിക്കാണോയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.
എം ശിവശങ്കര്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയില്‍ നിന്നും അദ്ദേഹത്തെ നീക്കിയതാണ് അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്നുമായിരുന്നു കാനത്തിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ശ്രീജിത്ത് പണിക്കര്‍ വിമര്‍ശനാത്മക പോസ്റ്റുമായി രംഗത്തെത്തിയത്.
കാനം പറയുന്നത് കേട്ടാല്‍ തോന്നും ശിവശങ്കര്‍ സസ്‌പെന്‍ഷനില്‍ ആയപ്പോള്‍ ചെയ്ത എന്തോ കുറ്റത്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന്. ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ക്കാണ് കസ്റ്റഡിയെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്നും ആളിന്റെ കസ്റ്റഡി സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും സിപിഐ നേതാവ് കാനം രാജേന്ദ്രന്‍.
ബെസ്റ്റ്! കേട്ടാല്‍ തോന്നും ശിവശങ്കര്‍ സസ്‌പെന്‍ഷനില്‍ ആയപ്പോള്‍ ചെയ്ത എന്തോ കുറ്റത്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന്. കാനം ബ്രോ, ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ക്കാണ് കസ്റ്റഡി. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലാതെ പിന്നെ ബേലൂര്‍ മഠാധിപതിക്കാണോ?
Post Your Comments