പാക്കിസ്ഥാനില്‍ ഇസ്ലാം മതപഠനകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 18 മരണം. 120 പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 നാണ് ദിര് കോളനിയിലെ മോസ്കില്‍ സ്ഫോടനമുണ്ടായത്. അറുപതോളം പേരാണ് ഇതില്‍ പങ്കെടുക്കാനെത്തിയത്. ഇതിനിടയിലാണ് സ്ഫോടനമുണ്ടായത്. ഒരാള്‍ ബാഗുമായി മദ്രസയ്ക്കുള്ളിലേക്ക് പ്രവേശിച്ച ഉടന്‍ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും 20നും 30നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഖുര്‍ ആനുമായി ബന്ധപ്പെട്ട ക്ളാസും സെമിനാറും നടക്കുകയായിരുന്നു. പരിക്കേറ്റവരില്‍ നാലോളം കുട്ടികളുമുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
read also; ‘ലീഗിന്‍റെ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു’- യുഡിഎഫിനെതിരെ സീറോ മലബാർ സഭ
പെഷവാറിന്റെ ഉത്തരമേഖലാ അതിര്‍ത്തിയില്‍ താലിബാന്‍- അഫ്ഗാന്‍ സംഘര്‍ഷം കാരണം സ്ഥിരം ആക്രമണ മേഖലയായി മാറിയിട്ടുണ്ടെന്നാണ് പ്രദേശത്തെ പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments