KeralaLatest NewsIndia

‘ലീഗിന്‍റെ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു’- യുഡിഎഫിനെതിരെ സീറോ മലബാർ സഭ

ലീഗിന്‍റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.

ചങ്ങനാശേരി: യുഡിഎഫിനെതിരെ സീറോ മലബാർ സഭ നിലപാട് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ. മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ രൂക്ഷ വിമർശനങ്ങളാണ് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉന്നയിക്കുന്നത്. മുസ്ലീം ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ലെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ കുറ്റപ്പെടുത്തി. ലീഗിന്‍റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.

അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും ഇദ്ദേഹം ചോദിക്കുന്നു. എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്ന് ജോസഫ് പെരുന്തോട്ടം. യുഡിഎഫിന്‍റെ വെൽഫെയർ പാർട്ടി സഖ്യത്തിനും രൂക്ഷ വിമർശനമാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ഉയര്‍ത്തുന്നത്. അതേ സമയം സംവരണ സമുദായ മുന്നണിയുടെ സംസ്ഥാന തല യോഗം ഇന്ന് കൊച്ചിയിൽ നടക്കും.

രാവിലെ 11ന്‌ ചേരുന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ സംവരണ സമുദായ നേതാക്കൾ പങ്കെടുക്കും. ദേശീയ തലത്തിൽ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. സർക്കാർ തീരുമാനം വന്നതിന് പിന്നാലെ മുസ്ലീം ലീഗ് പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ സാമ്പത്തിക സംവരണത്തെ തള്ളാൻ കോൺഗ്രസിനാകില്ല.

read also: ‘ഇങ്ങോട്ട് ഒരുത്തരെയും കയറ്റില്ല’ : ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങാന്‍ മറ്റു സംസ്ഥാനക്കാരെ അനുവദിക്കില്ലെന്ന് ഗുപ്കര്‍ സഖ്യം

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മുന്നോക്ക സംവരണം പുനപരിശോധിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. അതേ സമയം സാമ്പത്തികസംവരണം സംബന്ധിച്ച് നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് രാഷ്ട്രിയകാര്യസമിതിയോഗം ഇന്ന് ചേരും. എൻഎസ്എസിന്റെ നിർദ്ദേശത്തെ കോൺഗ്രസ് പിന്തുണയ്ക്കുമോയെന്നതും പ്രധാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button