അബുദാബി: ഐപിഎല്ലില്‍ ബാംഗ്ലൂരിനെ വീഴ്ത്തി മൂംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സിനറെ വിജയലക്ഷ്യം അഞ്ചു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് മുംബൈ ഇന്ത്യന്‍സ് മറികടന്നത്. 43 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.
മറുപടി ബാറ്റിങ്ങില്‍ ക്വിന്‍റന്‍ ഡികോക്കും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്താന്‍ തുടങ്ങിയതോടെ സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് നിലയുറപ്പിച്ചത് മുംബൈയ്ക്ക് രക്ഷയായി. പത്തു ഫോറും മൂന്നു സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. നേരത്തെ മലയാളിതാരം ദേവദത്ത് പടിക്കലിന്‍റെ ബാറ്റിങ് മികവില്‍ ഐപിഎല്ലില്‍ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോറിലെ്ത്തുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറില്‍ ആറിന് 164 റണ്‍സെടുക്കുകയായിരുന്നു.
അര്‍ദ്ധസെഞ്ച്വറി നേടിയ മലയാളി താരം ദേവദത്ത് പടിക്കലിന്‍റെ മികച്ച ബാറ്റിങ്ങാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 45 പന്ത് നേരിട്ട ദേവദത്ത് പടിക്കല്‍ 12 ഫോറും ഒരു സിക്സറും ഉള്‍പ്പടെ 74 റണ്‍സെടുത്തു. നായകന്‍ വിരാട് കോഹ്ലി ഒമ്ബതും എബിഡിവില്ലിയേഴ്സ് 15 റണ്‍സുമെടുത്ത് പുറത്തായി. ഓപ്പണര്‍ ജോഷ് ഫിലിപ്പെ 33 റണ്‍സെടുത്തു.
Post Your Comments